Loading ...

Home Gulf

ഒമാനില്‍ അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ ചൊവ്വാഴ്​ച മുതല്‍ പുനരാരംഭിക്കും

മസ്​കത്ത്​: അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്ക്​ ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക്​ ചൊവ്വാഴ്​ച മുതല്‍ നീക്കം ചെയ്യും. കര, കടല്‍ അതിര്‍ത്തികളും തുറക്കാന്‍ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ചൊവ്വാഴ്​ച പുലര്‍ച്ചെ ഒരു മണി മുതലാണ്​ അതിര്‍ത്തികള്‍ തുറക്കുക. കോവിഡി​െന്‍റ പുതിയ വകഭേദം പടരുന്നതിനെ തുടര്‍ന്ന്​ മുന്‍കരുതലി​െന്‍റ ഭാഗമായി ഒരാഴ്​ചത്തേക്കാണ്​ അതിര്‍ത്തികള്‍ അടച്ചത്​. ഒമാനിലേക്ക്​ മറ്റ്​ രാജ്യങ്ങളില്‍ നിന്ന്​ വരുന്ന യാത്രക്കാര്‍ക്ക്​ യാത്രക്ക്​ മുമ്ബ്​ പി.സി.ആര്‍ പരിശോധന വേണമെന്ന നിബന്ധന പുനസ്​ഥാപിച്ചിട്ടുമുണ്ട്​. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജനങ്ങള്‍ ആരോഗ്യ, സുരക്ഷാ മുന്‍ കരുതല്‍ നടപടികള്‍ പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.

Related News