Loading ...

Home Gulf

സൗദിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇനിമുതല്‍ ക്രിമിനല്‍ കുറ്റം

റിയാദ്: സൗദി അറേബ്യയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. സൗദി ട്രാഫിക് വിഭാഗവും പബ്ലിക് പ്രൊസിക്യൂഷനും ഇത് സംബന്ധിച്ച്‌ ധാരണയിലെത്തി. മനപ്പൂര്‍വ്വമായ ട്രാഫിക് അപകടങ്ങള്‍, അപകട സ്ഥലത്ത് വാഹനം നിര്‍ത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ കൈമാറ്റമാണ് ഉടമ്ബടിയിലെ പ്രധാന വ്യവസ്ഥ.ഡ്രൈവറുടെ വീഴ്ചയും നിയമ ലംഘനവും കാരണം മരണത്തിനോ, അംഗവൈകല്യത്തിനോ കാരണമാകുന്ന അപകടങ്ങള്‍, അപകടസ്ഥലത്ത് വാഹനം നിര്‍ത്താതെ പോകുകയോ, അപകടം ട്രാഫിക് വിഭാഗത്തെ അറിയിക്കാതിരിക്കുകയോ ചെയ്യല്‍, അപകടം നടത്തിയ ഡ്രൈവറെ മാറ്റി പകരം ഡ്രൈവറെ നിര്‍ദേശിക്കല്‍, പരിക്കേറ്റവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കാതിരിക്കല്‍, മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇരു വിഭാഗങ്ങളും ചേര്‍ന്നാണ് ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക.പബ്ലിക് പ്രൊസിക്യൂഷന്‍ വിഭാഗവും സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്യും.

Related News