Loading ...

Home Gulf

തണുത്തുറഞ്ഞ് യു.എ.ഇ; മരുഭൂമിയില്‍ വെള്ളം ഐസായി

യു.എ.ഇയില്‍ അതിശൈത്യം. അല്‍ഐന്‍ മേഖലയില്‍ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറയുന്ന അവസ്ഥയായി. മരുഭൂമിയില്‍ വെള്ളം ഐസായി മാറിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.അല്‍ഐനിലെ അല്‍ജിയാ പ്രദേശത്ത് നിന്നാണ് ഈ വീഡിയോ. കൊടും തണുപ്പില്‍ ടാങ്കിലെ വെള്ളം ഐസായി മാറിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അല്‍ഐനിലെ റക്നാ മേഖലയില്‍ മൈനസ് രണ്ട് ഡിഗ്രിയാണ് ഊഷ്മാവ് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും ഈ മേഖലയില്‍ ശക്തമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കിഴക്കന്‍ ശീതക്കാറ്റ് യു എ ഇയില്‍ ശക്തമാണ്. അതുകൊണ്ട്, താഴ് വരകളിലും മറ്റും തണുപ്പ് ശക്തമാകും. അല്‍ഐനില്‍ പൊതുവെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന മേഖലയിലാണ് വെള്ളം ഐസാകുന്ന കാഴ്ചയുള്ളതെന്നും കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു.

Related News