Loading ...

Home Gulf

സൗദിയില്‍ ഈ ആഴ്ച കടുത്ത തണുപ്പും ശക്തമായ മഴയും അനുഭവപ്പെടുമെന്നു കാലാവസ്ഥാ കേന്ദ്രം

റിയാദ് : സൗദിയില്‍ ഈ ആഴ്ച കടുത്ത തണുപ്പും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ പ്രവിശ്യയില്‍ ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ താപനില -4 ഡിഗ്രി സെല്‍ഷ്യസിലും റിയാദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 3 ഡിഗ്രിക്ക് താഴെയും എത്തും. മധ്യപ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യയിലും താപനില 10 ഡിഗ്രിക്ക് താഴെ എത്തും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞു വീഴ്ചയും മലയിടിച്ചിലിനും സാധ്യത ഉണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും കടുത്ത തണുപ്പാണ് ഈ ആഴ്ച അനുഭവപ്പെടുന്നത് എന്നാണ് പ്രവചനം. അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പിന്തുടരണമെന്നും പൊതുജനങ്ങളോട് ദേശീയ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.

Related News