Loading ...

Home Gulf

പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയില്‍ ജോലിക്കെത്താന്‍ പ്രൊഫഷണല്‍ ടെസ്റ്റ് ജയിക്കണം

റിയാദ് : പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയില്‍ ജോലിക്കെത്താന്‍ പ്രൊഫഷണല്‍ ടെസ്റ്റ് ജയിക്കണം. പുതിയ തൊഴില്‍ വിസകളില്‍ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസി എഞ്ചിനീയര്‍മാര്‍ക്കായി പ്രൊഫഷണല്‍ ടെസ്റ്റ് നടത്താന്‍ ആണ് സൗദി അറേബ്യയുടെ തീരുമാനം. എഞ്ചിനീയറിംഗ് ജോലികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായാണ് പ്രൊഫഷണല്‍ ടെസ്റ്റുകള്‍ നടത്തി എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ ആക്ടിംഗ് മന്ത്രി മജീദ് അല്‍ ഹൊകൈല്‍ നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസി എഞ്ചിനീയര്‍മാരുടെ അക്കാദമിക് യോഗ്യതകളും പ്രായോഗിക പരിജ്ഞാനവും വിലയിരുത്തപ്പെടും എന്നും മന്ത്രി സൂചിപ്പിച്ചു. നിലവില്‍ എഞ്ചിനീയര്‍മാരുടെ അക്കാദമിക് യോഗ്യതകളും പ്രായോഗിക അനുഭവങ്ങളും വിലയിരുത്തുന്ന പിയേഴ്സണ്‍ വ്യൂ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പരീക്ഷ നടത്തുക. തുടര്‍ന്ന് സൗദിയില്‍ ജോലിചെയ്യുന്നതിനുള്ള ലൈസന്‍സും സര്‍ട്ടിഫിക്കേഷനും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Related News