Loading ...

Home Gulf

യുഎഇയില്‍ വിസ നിയമത്തില്‍ അടിമുടി മാറ്റം

ദുബായ്: യുഎഇയിലെ താമസ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തിന് യുഎ‌ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാ‍രം നല്‍കി. യുഎഇയില്‍ പഠനം നടത്തുന്ന വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ കുടുംബത്തെയും രാജ്യത്തേക്ക് കൊണ്ടുവരാമെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. മതിയാ‍യ സാമ്ബത്തിക നിലയിലുള്ളവര്‍ക്ക് ഇതോടെ തങ്ങളുടെ മതാപിതാക്കളെ തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തേയ്ക്ക് കൊണ്ടുവന്ന് അവരോടൊപ്പം താമസിച്ച്‌ യുഎ‌യില്‍ പഠിക്കാനാവും. മേഖലയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് യു‌എ‌ഇയില്‍ പഠിക്കുന്നത്. 77 സര്‍വകലാശാലകളാണ് ഇവിടെയുള്ളത്. ഇക്കാരണത്താലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സഹായകരമായ തീരുമാനം എടുത്തതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. യു‌എഇ ഭരണകൂടത്തിന്റെ പുതിയ തീരുമാനം രാജ്യത്ത് വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഗവേഷണ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം കഴിയാനാവുമെന്നതും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് പുറമേ രാജ്യത്തെ ആഭ്യന്തര ടൂറിസം ക്യാമ്ബയിനുകള്‍ക്ക് ഊര്‍ജം പകരുന്നതിനായി എമിറേറ്റ്സ് ടൂറിസം കൌണ്‍സില്‍ സ്ഥാപിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

Related News