Loading ...

Home Gulf

തുര്‍ക്കിയും സൗദിയും വീണ്ടും ഒന്നിക്കുന്നു

സൗദി : രണ്ട് വര്‍ഷത്തെ പിണക്കം മറന്നു സൗദിയും തുര്‍ക്കിയും ഒന്നിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത് അല്‍ജസീറയാണ്. ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധി കുറഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വീണ്ടും സൗഹൃദത്തിന്റെ പാതയിലേക്ക് തിരികെയത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയും സൗദിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വീണ്ടും സഹകരണത്തിന്റെ പാതയിലേക്ക് എത്തുമെന്ന വാര്‍ത്തകളും പുറത്തു വരുന്നത്.

Related News