Loading ...

Home Gulf

വി​സ നി​യ​ന്ത്ര​ണം; സൗ​ദി​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ കു​ത്ത​നെ ഉ​യ​ര്‍​ന്നു

മ​സ്ക​ത്ത്: യു.​എ.​ഇ, ഇ​ന്ത്യ അ​ട​ക്കം 20 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക്​ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​തോ​ടെ യു.​എ.​ഇ, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​മാ​നി​ലേ​ക്കും ഒ​മാ​നി​ല്‍​നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ കു​ത്ത​നെ ഉ​യ​ര്‍​ന്നു. നി​രോ​ധ​നം കാ​ര​ണം ജോ​ലി ആ​വ​ശ്യ​വും മ​റ്റു​മാ​യി അ​ടി​യ​ന്ത​ര​മാ​യി സൗ​ദി​യി​ല്‍ എ​ത്തേ​ണ്ട നി​ര​വ​ധി പേ​ര്‍ ഒ​മാ​നി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.
പ​ല​രും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി സൗ​ദി​യി​ലേ​ക്ക്​ പോ​വു​ക​യും ചെ​യ്​​തു. ഇ​ത്ത​ര​ക്കാ​ര്‍ വി​സി​റ്റ് വി​സ​യി​ല്‍ എ​ത്തി 14 ദി​വ​സം ഒ​മാ​നി​ല്‍ ത​ങ്ങി​യാ​ണ് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പോ​കു​ന്ന​ത്. 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ യു.​എ.​ഇ, ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​വ​ര്‍​ക്കും സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കു​ള്ള​തി​നാ​ലാ​ണ്​ 14 ദി​വ​സം ഒ​മാ​നി​ല്‍ ത​േ​ങ്ങ​ണ്ടി​വ​രു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ നേ​രി​ട്ടും യു.​എ.​ഇ​യി​ല്‍ നി​ന്നു​മാ​ണ്​ ആ​ളു​ക​ള്‍ എ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള സൗ​ദി യാ​ത്ര​ക്കാ​ര്‍ ഒ​മാ​ന്‍ വ​ഴി ക​ട​ന്നു​പോ​വു​ന്ന​തി​നാ​ല്‍ ഇ​ന്ത്യ​ന്‍ സെ​ക്ട​റി​ല്‍​നി​ന്ന് ഒ​മാ​നിേ​ല​ക്കു​ള്ള നി​ര​ക്കു​ക​ളും കു​ത്ത​നെ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല​ട​ക്ക​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍​നി​ന്ന് ഒ​മാ​നിേ​ല​ക്ക് വ​ണ്‍േ​വ​ക്ക് 120 റി​യാ​ലി​നു മു​ക​ളി​ലാ​ണ് വി​മാ​ന ക​മ്ബ​നി​ക​ള്‍ ഇൗ​ടാ​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ല്‍​നി​ന്ന് ഒ​മാ​നി​ലേ​ക്കു​ള്ള നി​ര​ക്കു​ക​ളും ഇ​തു​വ​രെ 100 റി​യാ​ലി​നു മു​ക​ളി​ലാ​ണ്. സ​ലാം എ​യ​ര്‍ അ​ടു​ത്തി​ടെ നി​ര​ക്ക് കു​റ​ച്ച​തൊ​ഴി​ച്ചാ​ല്‍ മ​റ്റ് വി​മാ​ന ക​മ്ബ​നി​ക​െ​ള​ല്ലാം ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണ്​ യു.​എ.​ഇ​യി​ല്‍​നി​ന്ന് ഒ​മാ​നി​ലേ​ക്ക് ഇൗ​ടാ​ക്കു​ന്ന​ത്. ഒ​മാ​നി​ല്‍​നി​ന്ന് സൗ​ദി​യി​ലേ​ക്കും ഉ​യ​ര്‍​ന്ന ടി​ക്ക​റ്റ് നി​ര​ക്കാ​ണു​ള്ള​ത്. 190 റി​യാ​ലി​നു​ മു​ക​ളി​ലാ​ണ് നി​ല​വി​ല്‍ ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍. നി​ല​വി​ല്‍ യു.​എ.​ഇ​യി​ല്‍​നി​ന്നോ ഇ​ന്ത്യ​യി​ല്‍​നി​ന്നോ ഒ​മാ​ന്‍ വ​ഴി സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ര്‍ ന​ല്ല സം​ഖ്യ​ത​ന്നെ മു​ട​ക്കേ​ണ്ടി​വ​രും. യു.​എ.​ഇ​യി​ല്‍​നി​ന്നോ ഇ​ന്ത്യ​യി​ല്‍​നി​ന്നോ ഒ​മാ​നി​ലേ​ക്ക് വ​രു​ന്ന​തി​നു മു​മ്ബു​ള്ള പി.​സി.​ആ​ര്‍, ഒ​മാ​നി​ല്‍ ഇ​റ​ങ്ങുേ​മ്ബാ​ഴു​ള്ള പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്, ക്വാ​റ​​ന്‍​റീ​ന്‍ അ​വ​സാ​നി​പ്പി​ച്ച്‌​ സൗ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ടുേ​മ്ബാ​ഴു​ള്ള പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്, സൗ​ദി-​ഒ​മാ​ന്‍ വി​സ ചാ​ര്‍​ജ്, ഒ​മാ​നി​ലെ താ​മ​സ, ഭ​ക്ഷ​ണ ചെ​ല​വ്, വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പോ​കാ​നും വ​രാ​നു​മു​ള്ള ടാ​ക്സി ചെ​ല​വു​ക​ള്‍, വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ എ​ന്നി​വ ക​ണ​ക്കാ​ക്കി​യാ​ല്‍ ചെ​ല​വ് 500 റി​യാ​ല്‍ ക​ട​ക്കും. സൗ​ദി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഒ​മാ​നി​ലെ ട്രാ​വ​ല്‍ ഏ​ജ​ന്‍​റു​ക​ളും ഹോ​ട്ട​ലു​ക​ളും ഒ​മാ​നി​ല്‍ കൂ​ടി ക​ട​ന്നു​പോ​വു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് പാ​ക്കേ​ജു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 15 ദി​വ​സ​ത്തെ ഭ​ക്ഷ​ണ​വും താ​മ​സ​വു​മാ​ണ്​ വി​വി​ധ ഹോ​ട്ട​ലു​ക​ള്‍ പാ​ക്കേ​ജി​ല്‍ ന​ല്‍​കു​ന്ന​ത്. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് ആ​ളെ എ​ടു​ക്ക​ലും തി​രി​ച്ച്‌ വി​ട​ലും പി.​സി.​ആ​ര്‍ എ​ടു​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ലും അ​ട​ക്ക​മു​ള്ള പാ​ക്കേ​ജു​ക​ള്‍ ന​ല്‍​കു​ന്ന​വ​രു​മു​ണ്ട്. സൗ​ദി​യി​ല്‍ േപാ​കാ​ന്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നും യു.​എ.​ഇ​യി​ല്‍​നി​ന്നും എ​ത്തു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണ​വും താ​മ​സ​വും അ​ട​ക്ക​മു​ള്ള പാ​ക്കേ​ജാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് വാ​ദി ക​ബീ​ര്‍ ഗോ​ള്‍​ഡ​ന്‍ ഒ​യാ​സി​സ് ഹോ​ട്ട​ല്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ശ്വി​ന്‍ പ​റ​ഞ്ഞു. അ​ഞ്ചു​നേ​രം ഭ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യ സിം​ഗ്​​ള്‍ റൂ​മി​ന്​ 15 റി​യാ​ലാ​ണ്​ ഇൗ​ടാ​ക്കു​ന്ന​ത്. ര​ണ്ടു പേ​രാ​ണ് റൂ​മി​ല്‍ ത​ങ്ങു​ന്ന​തെ​ങ്കി​ല്‍ 18 റി​യാ​ലാ​ണ് നി​ര​ക്കെ​ന്നും അ​ശ്വി​ന്‍ പ​റ​ഞ്ഞു. പി.​സി.​ആ​ര്‍, വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് എ​ടു​ക്ക​ലും കൊ​ണ്ടു​പോ​യി വി​ട​ലും അ​ട​ക്കം പാ​ക്കേ​ജു​ക​ള്‍ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളും പാ​ക്കേ​ജു​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്. വി​സ, താ​മ​സം, ഭ​ക്ഷ​ണം, ടി​ക്ക​റ്റ്, പി.​സി.​ആ​ര്‍ എ​ന്നി​വ​യാ​ണ്​ ഏ​ജ​ന്‍​സി പാ​ക്കേ​ജു​ക​ളി​ലും ഉ​ള്ള​ത്. വി​വി​ധ സേ​വ​ന​ങ്ങ​ളു​മാ​യി ത​ങ്ങ​ള്‍​ക്ക് പാ​ക്കേ​ജു​ണ്ടെ​ന്ന് ഇ​ബ്രി​യി​ലെ ഫ​ഉൗ​ദ് ട്രാ​വ​ല്‍ ആ​ന്‍​ഡ്​ ടൂ​റി​സം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജ​മാ​ല്‍ ഹ​സ​ന്‍ പ​റ​ഞ്ഞു. 200 റി​യാ​ലി​ന് 15 ദി​വ​സ​ത്തെ ഭ​ക്ഷ​ണം, താ​മ​സം, വി​സ, വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള സ്വീ​ക​ര​ണം, സൗ​ദി​യിേ​ല​ക്കു​ള്ള പി.​സി.​ആ​ര്‍ എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​താ​യാ​ലും സൗ​ദി ഏ​ര്‍​പ്പെ​ടു​ത്തി​യ യാ​ത്ര​നി​രോ​ധ​നം ഒ​മാ​നി​ലെ ട്രാ​വ​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കും ഹോ​ട്ട​ല്‍ മേ​ഖ​ല​ക്കും പു​തി​യ ഉ​ണ​ര്‍​വ്​ പ​ക​ര്‍​ന്നി​ട്ടു​ണ്ട്.

Related News