Loading ...

Home Gulf

ചരിത്ര ചൊ​വ്വദൗത്യത്തിന്റെ വിജയ പ്രതീക്ഷയിൽ യു.എ.ഇ

യു.എ.ഇ. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അഭിമാനമാകാന്‍ ശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം. യുഎഇയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.42ന് ഭ്രമണപഥത്തില്‍ പ്രവേശിക്കും.ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണ് ഹോപ് പ്രോബ് ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത്. 2020 ജൂലായ് 21-ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58-നായിരുന്നു ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു ചരിത്രദൗത്യം.ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതോടെ ഹോപ് പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിക്കും.. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങും. 3 അത്യാധുനിക സംവിധാനങ്ങളിലൂടെ 687 ദിവസങ്ങള്‍ക്കൊണ്ട് ഈ വിവരശേഖരണം ഏതാണ്ട് പൂര്‍ണമായി നടത്തും. ചൊവ്വയെ ഒന്നു ചുറ്റാന്‍ 55 മണിക്കൂറാണ് ഹോപ് പ്രോബിന് വേണ്ടിവരിക.ആയിരം കി.മീ അടുത്തുവരെ ഹോപ് പ്രോബിന് പോകാനാകും. യുഎഇയുടെ അഭിമാന പദ്ധതിയായ ഹോപ് പ്രോബിന് 73.5 കോടി ദിര്‍ഹമാണ് ചെലവ്. 450-ലേറെ ജീവനക്കാര്‍ 55 ലക്ഷം മണിക്കൂര്‍ കൊണ്ട് നിര്‍മിച്ചതാണിത്. ചരിത്രദൗത്യത്തെ വരവേല്‍ക്കാനൊരുങ്ങിനില്‍ക്കുകയാണ് രാജ്യമാകെ.ഹോപ് പ്രോബ് ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന്റെ ആഘോഷമായി രാജ്യത്തെ പ്രധാന കെട്ടിടങ്ങളെല്ലാം ചുവപ്പണിഞ്ഞു.അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസ്,ബുര്‍ജ് ഖലീഫ തുടങ്ങിയ കെട്ടിടങ്ങളെല്ലാം ചുവപ്പിലേക്കു മാറി രാജ്യത്തിന്റെ ആവേശം ബഹിരാകാശത്തോളം ഉയര്‍ത്തുന്നുണ്ട്.

Related News