Loading ...

Home Gulf

സര്‍ക്കാര്‍ നടപടികളില്‍ സുതാര്യത ; വിവരാവകാശനിയമം നടപ്പാക്കി കുവൈത്ത്

ജിസിസി യില്‍ ആദ്യമായി വിവരാവകാശനിയമം നടപ്പാക്കി കുവൈത്ത് . സര്‍ക്കാര്‍ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പൗരന്മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം . അപേക്ഷ നല്‍കി അറുപതു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് വിവരാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നത്. മികച്ച ജനാധിപത്യ വ്യവസ്ഥ നിലര്‍ത്തുന്ന കുവൈത്ത് ഇപ്പോഴിതാ വിവരാവകാശ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും നേടിയിരിക്കുന്നു . സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ സര്‍ക്കാര്‍ കാര്യാലയങ്ങളുമായി ബന്ധപ്പെട്ടതോ നടപടികള്‍ സംബന്ധിച്ചതോ ആയ വിവരങ്ങള്‍ ആവശ്യപെടുന്ന പൗരന്മാര്‍ക്ക് ഇവ ലഭ്യമാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു . അപേക്ഷ സമര്‍പ്പിച്ച്‌ അറുപതു ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാകും.. അപേക്ഷ തള്ളുകയാണെകില്‍ കൃത്യമായ കാരണം കാണിക്കണം. അതും രേഖാമൂലം തന്നെയാകണം.അതെ സമയം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതോ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നതോ ആയ വിവരങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല .

Related News