Loading ...

Home Gulf

കുവൈറ്റില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റം

വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ നേരിയ മാറ്റം. കുവൈറ്റിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ ആരോഗ്യമന്ത്രാലയം തെരഞ്ഞെടുത്ത ഹോട്ടവുകളിലൊന്നില്‍ പതിനാല് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഈ വിഭാഗങ്ങളില്‍ അഞ്ച് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കികൊണ്ടാണ് പുതിയ നിബന്ധന അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.

ഡി.ജി.സി.എയാണ് പുതുക്കിയ സര്‍ക്കുലര്‍ ഇറക്കിയത്. ഇത് പ്രകാരം എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള നയതന്ത്ര പ്രതിനിധികള്‍, അവരുടെ ജീവിത പങ്കാളി ,മക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥരോടൊപ്പം എത്തുന്ന വീട് ജോലിക്കാര്‍ എന്നിവര്‍ക്ക് ക്വാറന്‍റൈനില്‍ ഇളവുണ്ടാകുന്നതാണ്. വിദേശത്തു ചികിത്സക്കായി പോയി തിരിച്ചു വരുന്ന കുവൈത്ത് സ്വദേശി, ഒപ്പമുള്ളയാള്‍ എന്നിവര്‍ക്കും ഇളവുണ്ടാകുന്നതാണ്. മാത്രമല്ല ചികിത്സ നേടിയ രാജ്യത്തെകുവൈത്ത് ഹെല്‍ത്ത് ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കിയിരിക്കണം .

അതോടൊപ്പം തന്നെ ഇളവ് ലഭിക്കുന്ന മൂന്നാമത്തെ വിഭാഗം എന്നത് വിദേശ സര്‍വകലാശാലകളില്‍ നിന്നും പരീക്ഷ കഴിഞ്ഞു മടങ്ങിയെത്തുന്ന സ്വദേശി വിദ്യാര്‍ഥികള്‍ ആണ്. പരീക്ഷാ തിയതി വെളിപ്പെടുത്തുന്ന സര്‍വകലാശാല സര്‍ട്ടിഫിക്കറ്റും കുവൈത്ത് കള്‍ച്ചറല്‍ ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കിയാല്‍ മാത്രമാണ് ഈ വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കുക . സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ ഫസ്റ്റ് ഡിഗ്രി കുടുംബാംഗങ്ങള്‍ക്കും ജോലിക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്‍റൈന്‍ വ്യവസ്ഥയില്‍ ഇളവുണ്ടാകുന്നതാണ്. തനിച്ചു യാത്ര ചെയ്തു വരുന്ന പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും ഡിജിസിഎ സര്‍ക്കുലര്‍ പ്രകാരം ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്ബന്ധമാക്കിയിട്ടില്ല .

ആയതിനാല്‍ തന്നെ മേല്‍പ്പറഞ്ഞ അഞ്ചു വിഭാഗത്തില്‍ പെടുന്നവര്‍ പതിനാലു ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം . രണ്ടു തവണ സ്വന്തം ചെലവില്‍ പിസിആര്‍ പരിശോധന നടത്തുകയും വേണം. വിമാനം ഇറങ്ങിയ ഉടനെയും ക്വാറന്‍റൈന്‍ ആറ് ദിവസം പൂര്‍ത്തിയായാലും ആണ് പരിശോധന . ആരോഗ്യമന്ത്രാലയത്തിന്‍റെ ശ്ലോനിക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഡിജിസിഎ വ്യക്തമാക്കി.

Related News