Loading ...

Home Gulf

കുവൈത്തില്‍ മാര്‍ച്ച്‌ ഏഴ് മുതല്‍ ഭാഗിക കര്‍ഫ്യൂ

കുവൈറ്റ് സിറ്റി : ഞായറാഴ്​ച മുതല്‍ ഒരു മാസത്തേക്ക്​ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. രാജ്യത്തെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനം പുനരവലോകനം ചെയ്യുമെന്നും കര്‍ഫ്യൂ നടപ്പാക്കുവാന്‍ പോലീസ് സേനയെ സഹായിക്കുവാന്‍ ദേശീയ ഗാര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം പറഞ്ഞു.അതിനിടെ വിദേശികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത് ദുബായ് അടക്കമുള്ള രാജ്യങ്ങളില്‍ തങ്ങിയ ആയിരക്കണക്കിന് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരച്ചടിയായി.

മന്ത്രിസഭ തീരുമാനങ്ങള്‍

* കര്‍ഫ്യൂ സമയങ്ങളില്‍ നിര്‍ബന്ധ നമസ്​കാരങ്ങള്‍ക്ക് ​​ പള്ളികളിലേക്ക്​ നടന്നുപോകാം
* ഫാര്‍മസികള്‍, കോ ഓപ്പറേറ്റീവ് സ്റ്റോറുകള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ കര്‍ഫ്യൂ സമയങ്ങളില്‍ * ഡെലിവറി സേവനം അനുവദിക്കും
* കര്‍ഫ്യു സമയത്ത് റെസ്റ്റോറന്റ്, ഹോട്ടല്‍ ഡെലിവറി അനുവദിക്കില്ല. * സഹകരണ മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും രാവിലെ 5 മുതല്‍ വൈകുന്നേരം 5 വരെ മാത്രം പ്രവര്‍ത്തിക്കും.
* ഹോട്ടലുകളില്‍ പ്രവേശിക്കാന്‍ പാടില്ല. ഡെലിവറി മാത്രമോ അല്ലെങ്കില്‍ ഡ്രൈവ്​ ത്രൂ സര്‍വീസോ മാത്രം അനുവദിക്കും.
* എയര്‍ കണ്ടീഷനിംഗ്, എലിവേറ്റര്‍ അറ്റകുറ്റപ്പണി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അനുവദിക്കും * * ടാക്സികള്‍ക്ക് രണ്ട് യാത്രക്കാരെ കയറ്റാന്‍ മാത്രമേ അനുമതി നല്‍കൂ.
* പൊതു സ്ഥലങ്ങളിലെ എല്ലാ ഇരിപ്പിടങ്ങളും അടക്കും.
* പാര്‍ക്കുകളും ഗാര്‍ഡനുകളും അടച്ചിടും.
* കോവിഡ് മൂലമുണ്ടായേക്കാവുന്ന സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിമാര്‍ * അടങ്ങുന്ന സാമ്ബത്തിക കാര്യ സമിതിയെ നിയോഗിക്കും.
* വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക്​ തുടരും
* സമ്മേളനങ്ങളും മീറ്റിംഗുകളും നിരോധിച്ചു.
* സലൂണുകളും ഹെല്‍ത്ത് ക്ലബ്ബുകളും ഞായറാഴ്ച മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കും.

Related News