Loading ...

Home Gulf

ദുബായുടെ ഡിഎം സാറ്റ്-1 വിജയകരമായി വിക്ഷേപിച്ചു

കാലാവസ്ഥാ നിരീക്ഷണത്തിനുള്ള അറബ് ലോകത്തെ ആദ്യ പരിസ്ഥിതി നാനോ ഉപഗ്രഹമായ ദുബായുടെ ഡിഎം സാറ്റ്-1 കസാഖിസ്ഥാനിലെ ബെയ്കനുര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.ഡിഎം സാറ്റ്-1 ല്‍ നിന്ന് സിഗ്നലും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.റഷ്യന്‍ നിര്‍മിത സോയൂസ് റോക്കറ്റ് മുഖേനയാണ് ഡിഎം സാറ്റ്-1 വിക്ഷേപിച്ചത് .മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററും ദുബായ് മുനിസിപ്പാലിറ്റിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.ടോറന്റോ സര്‍വകലാശാലയിലെ സ്പേസ് ഫ്ലൈറ്റ് ലാബുമായി ചേര്‍ന്നാണ് എംബിആര്‍എസ് സി ഉപഗ്രഹം നിര്‍മിച്ചത്.30 ഇമറാത്തി എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണു പ്രവര്‍ത്തിച്ചതെന്നും യുഎഇ ബഹിരാകാശ മേഖലയില്‍ ഒരിക്കല്‍ക്കൂടി വനിതകളുടെ ശക്തി തെളിയിക്കുന്നതാണ് ഈ വിജയമെന്നും മിഷന്‍ കണ്‍ട്രോളര്‍ അഹമ്മദ് വാലി പറഞ്ഞു. 2017 മുതല്‍ ഡിഎം സാറ്റ്-1 നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വെറും 15 കിലോ മാത്രമുള്ള ഡിഎം സാറ്റ്-1 മൂന്ന് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന മേഖലയിലെ ആദ്യ കലാവസ്ഥ നിരീക്ഷണ ഉപഗ്രഹമാണ്.അന്തരീക്ഷത്തിലെ വായുവിന്റെ നിലവാരം കണ്ടെത്താനുള്ള മള്‍ട്ടി സ്പെക്ടറല്‍ പൊളാരി മീറ്റര്‍, ഗ്രീന്‍ ഹൗസ് വാതകങ്ങളായ കര്‍ബണ്‍ ഡയോക്സൈഡ്, മീഥെയ്ന്‍ എന്നിവയുടെ സാന്നിധ്യം അളക്കുന്നതിനുള്ള ഒരു ജോടി സ്പെക്‌ട്രോമീറ്റര്‍ എന്നിവ ഉപഗ്രഹത്തിലുണ്ട്. 80000 ചതുരശ്ര കി.മീ ദൂരം പ്രതിദിനം പരിശോധന നടത്താനുള്ള സംവിധാനമുണ്ട്.ദുബായിലെ ഒരു പ്രത്യേക സ്ഥലത്തെ അന്തരീക്ഷത്തെ ഏഴ് വ്യത്യസ്ത കോണുകളില്‍ നിന്ന് പലപ്രാവശ്യം ഉപഗ്രഹം വീക്ഷിച്ചു പഠിക്കും.

Related News