Loading ...

Home Gulf

ഭിക്ഷാടകര്‍ക്കെതിരെ കടുത്ത നടപടികളുമായി ദുബൈ പൊലീസ്

റമദാന്‍ വ്രതാരംഭം മുന്‍നിര്‍ത്തി ദരിദ്ര രാജ്യങ്ങളില്‍ നിന്ന് ഭിക്ഷാടകരെ കൊണ്ടു വരുന്നത് തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ദുബൈ പൊലീസ്. ഭിക്ഷാടകരെ കണ്ടെത്താനുള്ള പരിശോധനകളും പൊലിസ് ശക്തമാക്കി. ഇവര്‍ക്ക് വിസ നല്‍കുന്നവരും കുടുങ്ങും.പല രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസയിലും മറ്റും ഭിക്ഷാടകരെ കൊണ്ടുവരുന്ന വലിയ റാക്കറ്റ് തന്നെ നിലവിലുണ്ട്. സൗദി ഉള്‍പ്പെടെ പല രാജ്യങ്ങളിലും വിമാനയാത്രയ്ക്ക് നിയന്ത്രണമുള്ളതിനാല്‍ ദുബൈയിലേക്ക് കൂടുതല്‍ ഭിക്ഷാടകര്‍ എത്താനുള്ള സാധ്യതയും അധികൃതര്‍ കാണുന്നു.സുരക്ഷയ്ക്കു ഭീഷണിയായ ഭിക്ഷാടകര്‍ വിവിധ വിസകള്‍ തരപ്പെടുത്തിയാണ് രാജ്യത്തേക്കു പ്രവേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 800ഓളം ഭിക്ഷാടകരാണ് പിടിയിലായതെന്ന് ദുബൈ പൊലീസ് സിഐഡിയിലെ നുഴഞ്ഞുകയറ്റ പ്രതിരോധ വകുപ്പ് തലവന്‍ കേണല്‍ അലി സാലിം അശ്ശാംസി അറിയിച്ചു.ഭിക്ഷാടനത്തിന് എത്തുന്നവരില്‍ കൂടുതലും ഏഷ്യന്‍ രാജ്യക്കാരാണ്. ബിസിനസ്മാന്‍ തസ്തികയിലുള്ള വിസയില്‍ വരെയെത്തി യാചന നടത്തുന്നവരുണ്ട്. ഭിക്ഷാടനത്തിനു വിസ നല്‍കി സഹായിക്കുന്ന കമ്ബനികള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

Related News