Loading ...

Home Gulf

പ്രവാസികള്‍ക്ക് ദുരിതം വിതയ്ക്കുന്ന ഉത്തരവ് പിന്‍വലിക്കണം : അബുദാബി ശക്തി തിയറ്റേഴ്സ്

അബുദാബി > വിദേശത്ത് വെച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ഏറെ തടസ്സം സൃഷ്ടിക്കുന്ന പുതിയ നിര്‍ദ്ദേശം എത്രയും വേഗം പിന്‍വലിക്കണമെന്ന് അബുദാബി ശക്തി തിയറ്റേഴ്സ് ആവശ്യപ്പെട്ടു.

 à´ªàµà´°à´µà´¾à´¸à´¿ സമൂഹത്തെ ദുരിതത്തിലാക്കുക മാത്രമല്ല, മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് കൂടിയാണ് ഉത്തരവ്. പ്രവാസികള്‍ക്ക് ആശ്വാസകരമായിരുന്ന പ്രവാസി വകുപ്പ് പോലും നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ à´ˆ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത് പ്രവാസികളോടുള്ള അവഗണനയും നിഷേധവുമാണ്. 
വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം അതാത് രാജ്യങ്ങളിലെ അധികൃതരുടേയും ഇന്ത്യാ ഗവര്‍ണ്‍മെന്റിന്റെ നയതന്ത്ര കാര്യാലയങ്ങളുടേയും പരിശോധനയ്ക്ക് ശേഷമാണ് ബന്ധുക്കള്‍ക്ക് കൈമാറുന്നത്. 

മരണ സര്‍ട്ടീഫിക്കറ്റ്, റദ്ദ് ചെയ്ത പാസ്പോര്‍ട്ട്, ലോക്കല്‍ പോലീസ് ക്ളിയറന്‍സ് എന്നീ രേഖകള്‍ കാര്‍ഗൊ ഓഫീസില്‍ നല്‍കിയാണ് ഇവിടുത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. സാധാരണ മരണമാണെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അമിത വേഗത്തിലാണ് എല്ലാ നടപടിക്രമവും ഗള്‍ഫ് നാടുകളില്‍ പൂര്‍ത്തീകരിക്കുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇവിടുത്തെ എല്ലാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം നാട്ടിലെ വിമാനത്താവളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി ലഭ്യമാകുവാന്‍ 48 മണിക്കൂര്‍ വീണ്ടും കാത്തിരിക്കേണ്ട ദുര്‍ഗതിയാണ് സംജാതമായിരിക്കുന്നത്. ഇത് മൃതദേഹത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവും പ്രവാസി സമൂഹത്തോട് കാണിക്കുന്ന അവഗണനയുമാണ്.

പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ എംബാം ചെയ്ത മൃതദേഹം നേരെ കാര്‍ഗ്ഗൊ വിഭാഗത്തില്‍ എത്തിക്കുന്നതിന് മുമ്പ് നാട്ടില്‍ നിന്നും ബന്ധപ്പെട്ട വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയതിനു ശേഷം മാത്രമാണു വിമാനത്താവളത്തിയിലേയ്ക്ക് എത്തിക്കാന്‍ കഴിയുക. 
à´ˆ ദിവസങ്ങളില്‍ എംബാം ചെയ്ത മൃതദേധം വീണ്ടും സൂക്ഷിക്കുവാന്‍ ഇനി പുതിയ സ്ഥലം കണ്ടേത്തേണ്ട അവസ്ഥയാണ് à´ˆ നിയമം വഴി സംജാതമായിരിക്കുന്നത്. 

ബന്ധുക്കളും തൊഴില്‍ ചെയ്തിരുന്ന കമ്പനികളും സ്പോണ്‍സര്‍മാരും വളരെ ത്വരിതഗതിയില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലും വീണ്ടും രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന ഈ പുതിയ നിയമം ഇന്ത്യക്ക് വെളിയില്‍ കഴിയുന്ന പ്രവാസി സമൂഹത്തിനോടും അവരുടെ നാട്ടിലെ ബന്ധുക്കളോടും കാണിക്കാവുന്നതില്‍ വെച്ചേറ്റവും വലിയ ക്രൂരതയാണെന്നും മനുഷ്യത്വരഹിതമായ ഈ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് പഴയസ്ഥിതി പുന:സ്ഥാപിക്കണമെന്നും ശക്തി പ്രസിഡന്റ് വി. പി. കൃഷ്ണകുമാറും ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി സി. കെ. ബാലചന്ദ്രനും സംയുക്ത പ്രസ്താവനയിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related News