Loading ...

Home Gulf

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് à´ˆ മാസം 23 മുതല്‍ യുഎഇയിലേയ്ക്ക് പ്രവേശിക്കാനാകും. യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വീസക്കാര്‍ക്കാണ് പ്രവേശിക്കാനാകുകയെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.ആസ്ട്രാസെനക്ക അഥവാ കൊവീഷീല്‍ഡ്,ഫൈസര്‍,സിനോഫാം,സ്പുട്നിക് 5 എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സീനുകള്‍ .കോവാക്സീന്‍ യുഎഇ അംഗീകരിച്ചിട്ടില്ല.യാത്ര ചെയ്യുന്നവര്‍ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്ബ് റാപ്പിഡ് പിസിആര്‍ പരിശോധന നടത്തണം. കൂടാതെ, യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം. പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡ് ഉണ്ടായിരിക്കണം. à´¦àµà´¬à´¾à´¯à´¿à´²àµ†à´¤àµà´¤àµà´¨àµà´¨ യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പിസിആര്‍ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാര്‍ താമസ സ്ഥലത്ത് ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്.ഇന്ത്യയെ കൂടാതെ നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്.

Related News