Loading ...

Home Gulf

ഗ്ലോബല്‍ വില്ലേജ് ; 2021-22 സീസണ്‍ പ്രഖ്യാപിച്ചു

ദുബായ്∙ : ഗ്ലോബല്‍ വില്ലേജിന്റെ 2021-22 സീസണ്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26ന് ആരംഭിക്കുന്ന ആഗോള ഗ്രാമ കവാടങ്ങള്‍ 165 ദിവസത്തിന് ശേഷം 2022 ഏപ്രില്‍ 10ന് അടയ്ക്കും. രജത ജൂബിലി വര്‍ഷമായ കഴിഞ്ഞ സീസണില്‍ 45 ലക്ഷം പേരാണ് ഗ്രാമം സന്ദര്‍ശിച്ചത്ഗ്രാമത്തിന്റെ തെരുവുകളില്‍ ഭക്ഷണ കിയോസ്കുകള്‍ (തട്ടു കടകള്‍) നടത്താന്‍ താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 1ന് മുന്‍പായി അധികൃതരെ ബന്ധപ്പെടണമെന്ന് അറിയിച്ചു.

പ്രതിവര്‍ഷം ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നു. . 25 ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ ഇവിടെ യാഥാര്‍ഥ്യമായി. ഇന്ത്യയടക്കം 26 പവലിയനുകള്‍ 78 സാംസ്കാരങ്ങളെ പ്രതിനിധീകരിച്ചു. 190 ദിവസത്തെ പരിപാടിയില്‍ 300 ഭക്ഷ്യ ഔട് ലറ്റുകളും 3,500 റിട്ടെയില്‍ ഔട് ലറ്റുകളുമുണ്ടായിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു വില്ലേജിന്റെ പ്രവര്‍ത്തനം.

അതെ സമയം ഇക്കൊല്ലവും എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുകയെന്നും സിഇഒ ബദര്‍ അന്‍വഹി വ്യക്തമാക്കി .

Related News