Loading ...

Home Gulf

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ 40 ശതമാനത്തിലധികം ഇന്ത്യക്കാരെ നിയമിക്കുന്നതിന് വിലക്ക്

റിയാദ്: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ത്യക്കാരെ നിശ്ചിത പരിധിയില്‍ കൂടുതല്‍ ജോലിക്ക് നിയമിക്കുന്നതിന് നിയന്ത്രണം വരുന്നു. ഒരു സ്ഥാപനത്തില്‍ ഇന്ത്യക്കാരുടെയും ബംഗ്ലാദേശികളുടെയും എണ്ണം 40 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം. യമന്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ 25 ശതമാനത്തില്‍ കൂടുതല്‍ പാടില്ല എന്നും നിര്‍ദേശമുണ്ട്.

മന്ത്രാലയം പുറപ്പെടുവിച്ച പുതിയ തീരുമാനം അനുസരിച്ച് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്കു നോട്ടിസ് ലഭിച്ചുതുടങ്ങി. എന്നാല്‍ നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പുതിയ നിയമം ബാധിക്കില്ല. അവരുടെ വിസ പുതുക്കുന്നതിനും തടസ്സമില്ല. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളിലേക്ക് നിശ്ചിത അനുപാതത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ എടുക്കാന്‍ അനുമതി ലഭിക്കില്ല. അതോടൊപ്പം മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള വിസാ മാറ്റവും അനുവദിക്കില്ല. പകരം പുതിയൊരു രാജ്യക്കാരെ ജോലിക്ക് നിയമിക്കാനായിരിക്കും അത്തരം സ്ഥാപനങ്ങളോട്‌ നിര്‍ദേശിക്കുക.

Related News