Loading ...

Home Gulf

ഒമാനില്‍ ഇനി സായാഹ്ന ലോക്ഡൗണ്‍; സമ്പൂർണ ലോക്ഡൗണ്‍ ശനിയാഴ്ച അവസാനിക്കും

ഒമാന്‍; നാല് ദിവസത്തെ സമ്ബൂര്‍ണ ലോക്ഡൗണ്‍ ശനിയാഴ്ച പുലര്‍ച്ചെ അവസാനിപ്പിച്ച്‌ ഒമാന്‍ സായാഹ്ന ലോക്ഡൗണ്‍ പുനരാരംഭിക്കും. ഒമാനില്‍ കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തിയ നാല് ദിവസത്തെ സമ്ബൂര്‍ണ ലോക്ഡൗണ്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അവസാനിക്കുക.

വൈകിട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ നാല് വരെയുള്ള സായാഹ്ന ലോക്ഡൗണ്‍ ജൂലൈ 31 വരെ തുടരും. സായാഹ്ന ലോക്ഡൗണ്‍ രാത്രി എട്ട് മുതല്‍ അഞ്ച് വരെയായിരിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

സായാഹ്ന ലോക്ഡൗണില്‍ അനുമതിയുള്ള ഹോട്ടലുകള്‍ക്കും കഫറ്റീരിയകള്‍ക്കും ഹോം ഡെലിവറിക്ക് അനുമതിയുണ്ട്. നാലു ദിവസത്തെ സമ്ബൂര്‍ണ അടച്ചിടലില്‍ നിയമലംഘനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related News