Loading ...

Home Gulf

കുവൈത്തിലേക്ക്​ വിദേശികളുടെ പ്രവേശന വിലക്ക്​ ​ ഇന്ന്​ തീരും


കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ വിദേശികളുടെ പ്രവേശന വിലക്ക്​ ജൂലൈ 31 ശനിയാഴ്​ച അവസാനിക്കും. കുവൈത്ത്​ അംഗീകരിച്ച വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ആഗസ്​റ്റ്​ ഒന്നുമുതല്‍ കുവൈത്തിലേക്ക്​ വരാം. അംഗീകൃത വാക്​സിന്‍ രണ്ട്​ ഡോസ്​ എടുത്തിരിക്കണമെന്നും കുവൈത്തില്‍ ഇഖാമയുണ്ടായിരിക്കണമെന്നുമാണ്​ പ്രവേശനത്തിന്​ നിബന്ധ​ന വെച്ചിട്ടുള്ളത്​.

യാത്രക്ക്​ 72 മണിക്കൂര്‍ മുമ്ബ്​ സമയപരിധിയില്‍ പി.സി.ആര്‍ പരിശോധന നടത്തി കോവിഡ്​ മുക്​തി തെളിയിക്കണം. ഫൈസര്‍, മോഡേണ, ആസ്​ട്രസെനക, ജോണ്‍സന്‍ ആന്‍ഡ്​ ജോണ്‍സന്‍ എന്നീ വാക്​സിനുകളാണ്​ കുവൈത്ത്​ അംഗീകരിച്ചിട്ടുള്ളത്​. ജോണ്‍സന്‍ ആന്‍ഡ്​ ജോണ്‍സന്‍ വാക്​സിന്‍ ഒറ്റ ഡോസ്​ ആണ്​.
അതേസമയം, ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസിന്​ ഇനിയും കാത്തിരിക്കണം. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ അധികം വൈകാതെ ആരംഭിക്കുമെന്ന്​ വ്യോമയാന വകുപ്പ്​ മേധാവി എന്‍ജിനീയര്‍ യൂസഫ് അല്‍ ഫൗസാന്‍ വ്യക്​തമാക്കിയിട്ടുണ്ട്​.

കുവൈത്ത് അംഗീകരിച്ച വാക്സിനുകളുടെ ഡോസേജ് പൂര്‍ത്തിയായാക്കിയവര്‍ക്ക്​ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന്​ ആരോഗ്യമന്ത്രലായത്തി​െന്‍റ അംഗീകാരം ലഭിച്ചാല്‍ കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും മറ്റൊരു രാജ്യത്ത് ക്വാറന്‍റീന്‍ ആവശ്യമില്ലെന്നുമാണ് വ്യോമയാന വകുപ്പ് മേധാവി വ്യക്തമാക്കിയത്.

Related News