Loading ...

Home Gulf

ദുബൈയിലേക്ക്​ വരുന്നവര്‍ക്ക്​ ജി.ഡി.ആര്‍.എഫ്​.എ അനുമതി നിര്‍ബന്ധം

ദുബൈ: വ്യാഴാഴ്​ച മുതല്‍ ഇന്ത്യയില്‍ നിന്ന്​ ദുബൈയിലേക്ക്​ വരുന്നവര്‍ക്ക്​ ജനറല്‍ ഡയറക്​ടറേറ്റ്​ ഓഫ്​ റെസിഡന്‍സി ആന്‍ഡ്​ ഫോറിന്‍ അഫയേഴ്​സിന്റെ  (ജി.à´¡à´¿.ആര്‍.എഫ്​.à´Ž) അനുമതി നിര്‍ബന്ധമാണെന്ന്​ ദുബൈ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍, ദുബൈ ഒഴികെയുള്ള മറ്റ്​ എമിറേറ്റിലേക്ക്​ വരുന്നവര്‍ ഫെഡറല്‍ അതോറിറ്റിയുടെ (ഐ .സി.à´Ž അനുമതിയാണ്​ തേടേ​ണ്ടത്​.)

ദുബൈ യാത്രക്കാര്‍ https://smart.gdrfad.gov.ae/homepage.aspx എന്ന ലി​ങ്ക്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. ജി.à´¡à´¿.ആര്‍.എഫ്​.എയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂ. യു.à´Ž.ഇയില്‍ നിന്നെടുത്ത രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്കാണ്​ യാ​ത്രഅനുമതി എന്നും സിവില്‍ ഏവിയേഷന്റെ  സര്‍ക്കുലറില്‍ പറയുന്നു. യു.à´Ž.ഇയിലെ സര്‍ക്കാര്‍ സ്​മാര്‍ട്ട്​ ആപ്പുകള്‍ വഴി ലഭിക്കുന്ന വാക്​സിന്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പെടുത്തണം.

അതേസമയം, ചില വിഭാഗത്തില്‍പെട്ടവര്‍ക്ക്​ വാക്​സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്​. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്​ടര്‍മാര്‍, നഴ്​സുമാര്‍, ടെക്​നീഷ്യന്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ (സ്​കൂള്‍, കോളജ്​, യൂനിവേഴ്​സിറ്റി) എന്നിവര്‍ക്കാണ്​ ഇളവ്​ നല്‍കിയിരിക്കുന്നത്​. വിദ്യാര്‍ഥികള്‍, മാനുഷീക പരിഗണന അര്‍ഹിക്കുന്ന കേസുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ചികിത്സ അത്യാവശ്യമുള്ളവര്‍ എന്നിവര്‍ക്കും ഇളവുണ്ട്​. ഇന്ത്യക്ക്​ പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ്​ അനുമതി.

Related News