Loading ...

Home Gulf

കുവൈത്തില്‍ നിന്ന് രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് സ്വന്തം രാജ്യത്ത് പോയി മടങ്ങി വരാന്‍ അനുമതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് രണ്ടു ഡോസ് കോവിഡ് വാക്സിനേഷന്‍ എടുത്തവര്‍ക്ക് സ്വന്തം നാടുകളില്‍ പോയി മടങ്ങി വരാന്‍ അനുമതി. കുവൈത്തില്‍ കോവിഡ് പ്രതിസന്ധി കുറഞ്ഞതായും എന്നാല്‍ അടുത്ത ഘട്ടത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചു. കൂടാതെ, മറ്റു രാജ്യങ്ങളില്‍ വാക്സിനേഷന്‍ എടുത്തവര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അംഗീകരിച്ചാല്‍ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കും. കോവിഡ് പ്രതിസന്ധി തുടരുന്ന രാജ്യങ്ങളില്‍ പോലും കുവൈത്തില്‍ നിന്നും യാത്ര ചെയ്ത് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്നത്തോടെ ഉണ്ടാകാവുന്ന സാഹചര്യവും കോവിഡ് തരംഗതിനുള്ള സാധ്യത കൂട്ടും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related News