Loading ...

Home Gulf

വൃത്തിയില്ലാത്ത വാഹനങ്ങള്‍ ഉപേക്ഷിച്ചാല്‍ 3000 ദിര്‍ഹം പിഴ ; മുന്നറിയിപ്പ് നല്‍കി അബുദാബി അധികൃതര്‍

അബുദാബി: കാറുകള്‍ വൃത്തിയാക്കാതെ പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരുന്നാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ് . സമയപരിധി കഴിഞ്ഞും വാഹനം എടുത്തുമാറ്റിയില്ലെങ്കില്‍ അവ മുനിസിപ്പാലിറ്റി തന്നെ നീക്കം ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങളെ നിരീക്ഷിച്ച ശേഷം മൂന്ന് ദിവസത്തെ നോട്ടീസ് നല്‍കി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കും. ഈ കാലയളവില്‍ വാഹനം എടുത്ത് മാറ്റിയില്ലെങ്കില്‍ മുനിസിപ്പാലിറ്റി തന്നെ വാഹനങ്ങള്‍ മാറ്റിയേക്കും . അതെ സമയം 3000 ദിര്‍ഹം തന്നെ പിഴ ചുമത്തുമെങ്കിലും വാഹനം പിടിച്ചെടുത്ത് 30 ദിവസത്തിനകം പിഴയടച്ച്‌ തീര്‍പ്പാക്കി വാഹനം മാറ്റുകയാണെങ്കില്‍ 1500 ദിര്‍ഹം പിഴയടച്ച്‌ രക്ഷപെടാം .

Related News