Loading ...

Home Gulf

യു.എ.ഇ- ഈജിപ്ത്​ സൈനികാഭ്യാസം 'സായിദ്-3' സമാപിച്ചു

അ​ബൂ​ദ​ബി: യു.​എ.​ഇ- ഈ​ജി​പ്​ത്​ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം 'സാ​യി​ദ്-3' സ​മാ​പി​ച്ചു.ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യോ​മ​സേ​ന​ക​ള്‍ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശീ​ല​നം വ്യോ​മ​യാ​ന ദൗ​ത്യ​ങ്ങ​ള്‍, വ്യോ​മ പോ​രാ​ട്ടം, വി​നി​മ​യ വൈ​ദ​ഗ്ധ്യം എ​ന്നി​വ​യി​ല്‍ പ​ര​സ്പ​ര വൈ​ദ​ഗ്ധ്യ​വും ഏ​കോ​പ​ന​വും വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​ന്ന​ത്.പോ​ര്‍ വി​മാ​ന​ങ്ങ​ള്‍ ശ​ത്രു​ക്ക​ളെ ആ​ക്ര​മി​ക്കു​ന്ന​തും സു​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ വി​വി​ധ വ്യോ​മ​സേ​നാ ദൗ​ത്യ​ങ്ങ​ളും സം​യു​ക്ത പ​രി​ശീ​ല​ന​ത്തി​ല്‍ പ്ര​ക​ട​മാ​യി. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യോ​മ​സേ​ന​ക​ളു​ടെ തൊ​ഴി​ല്‍​പ​ര​മാ​യ ക​ഴി​വും മി​ക​ച്ച ഏ​കോ​പ​ന​വും വ്യ​ക്ത​മാ​യി​രു​ന്നു. സം​യു​ക്ത ദൗ​ത്യ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​െന്‍റ പ്ര​യോ​ജ​നം എ​ടു​ത്തു​കാ​ട്ടു​ന്ന​താ​യി​രു​ന്നു പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള യു​ദ്ധ പ​രി​ശീ​ല​നം. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​ക്കും ഭ​ദ്ര​ത​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തോ​ടൊ​പ്പം ഭീ​ഷ​ണി​ക​ള്‍ നേ​രി​ടു​ന്ന​തി​നു​ള്ള യു.​എ.​ഇ​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് സാ​യു​ധ സേ​ന​ക​ള്‍ ത​മ്മി​ല്‍ സൈ​നി​ക സ​ഹ​ക​ര​ണ​വും സം​യു​ക്ത പ​രി​ശീ​ല​ന​വും.

Related News