Loading ...

Home Gulf

ആറ്​ രാജ്യങ്ങളെ ഗ്രീന്‍ ലിസ്​റ്റില്‍ നിന്ന്​ ഒഴിവാക്കി: പുതിയ മാനദണ്ഡങ്ങളുമായി അബൂദബി

ദുബായ്: ആറ്​ രാജ്യങ്ങളെ ഗ്രീന്‍ ലിസ്​റ്റില്‍ നിന്ന്​ ഒഴിവാക്കി അബൂദബി.ഇതോടെ, ഈ രാജ്യങ്ങള്‍ വഴി അബൂദബിയിലേക്ക്​ എത്തുന്ന ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക്​ പുതിയ ​ക്വാറന്‍റീന്‍ വേണ്ടിവരും. അര്‍മേനിയ, ആസ്​ട്രിയ, ഇസ്രായേല്‍, ഇറ്റലി, മാലിദ്വീപ്​, യു.എസ്​.എ രാജ്യങ്ങളെയാണ് ഗ്രീന്‍ ലിസ്​റ്റില്‍ നിന്ന്​ ഒഴിവാക്കിയത് . വാക്​സിനെടുക്കാത്ത റെസിഡന്‍റ്​ വിസക്കാരും സന്ദര്‍ശകരും പത്ത്​ ദിവസം ക്വാറന്‍റീനില്‍ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തുമ്ബോള്‍ പി.സി.ആര്‍ പരിശോധന നടത്തുന്നതിന്​ പുറമെ ഒമ്ബതാം ദിവസവും പരിശോധിക്കണം. അതേസമയം, വാക്​സിനെടുത്തവര്‍ക്ക്​ ഏഴ്​ ദിവസം ക്വാറന്‍റീന്‍ മതി. ആറാം ദിവസം പി.സി.ആര്‍ പരിശോധനയും നടത്തണം. നിലവില്‍ 14 ദിവസം അര്‍മേനിയയിലോ മാലിദ്വീപിലോ​ ക്വാറന്‍റീനിലിരുന്നവര്‍ക്ക്​ ആകെ 20 ദിവസത്തോളം ക്വാറന്‍റീനില്‍ കഴിയേണ്ട അവസ്​ഥയാണ്. ​നിലവില്‍ 28 രാജ്യങ്ങളാണ്​ ഗ്രീന്‍ ലിസ്​റ്റിലുള്ളത്​.

Related News