Loading ...

Home Gulf

സന്ദര്‍ശകവിസയുള്ളവര്‍ക്ക് ദുബായിലേക്ക് പറക്കാം; ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ യാത്രാ അനുമതി

ദുബായ്: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി സന്ദര്‍ശകവിസയില്‍ ദുബായിലേക്ക് യാത്രചെയ്യാം. യുഎഇ-യിലേക്ക് പ്രവേശനം സാധ്യമായ രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം ദുബായിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, ശ്രീലങ്ക, ഉ​ഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 14 ദിവസം തങ്ങിയ രാജ്യത്തെ സ്ഥിതി അടിസ്ഥാനമാക്കിയാവും കോവിഡ് പരിശോധനാ നിബന്ധനകളെന്നും ഫ്ലൈ ദുബായ് വെബ്സൈറ്റിലൂടെ അറിയിച്ചു. യാത്രക്കാര്‍ക്ക് താമസ-കുടിയേറ്റ വകുപ്പിന്റെ (ജിഡിആര്‍എഫ്‌എ) അനുമതി ഉണ്ടായിരിക്കണം. ഇതിനുപുറമേ 48 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലവും ഹാജരാക്കണം.

Related News