Loading ...

Home Gulf

കുവൈത്തില്‍ വിദേശികള്‍ ഒന്നിലധികം വാഹനങ്ങള്‍ വാങ്ങുന്നത്​ നിയന്ത്രിക്കും

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശി​ക​ളെ ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​ന്‍ കു​വൈ​ത്തി​ല്‍ നീ​ക്കം. ലൈ​സ​ന്‍​സ്​ ഫീ​സ്​ ഇ​ന​ത്തി​ല്‍ വ​ന്‍ തു​ക സ​ര്‍​ക്കാ​റി​ന്​ ന​ഷ്​​ടം വ​രു​ന്ന​താ​യ വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​യ​ന്ത്ര​ണ​നീ​ക്കം. വി​ദേ​ശി​ക​ളു​ടെ പേ​രി​ല്‍ പ​ര​മാ​വ​ധി വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ നി​ബ​ന്ധ​ന വെ​ക്കു​ക​യും അ​ധി​ക വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ ഫീ​സ്​ ചു​മ​ത്തു​ക​യു​മാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഒ​രാ​ള്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി മ​റി​ച്ചു​വി​ല്‍​ക്കു​ക​യോ പാ​ട്ട​ത്തി​നോ വാ​ട​ക​ക്കോ​ ന​ല്‍​കു​ക​യോ ചെ​യ്യു​ന്ന​ത്​ ഇവിടെ സാധാരണയാണ്. ക​മേ​ഴ്​​സ്യ​ല്‍ ലൈ​സ​ന്‍​സ്​ സ്വ​ന്ത​മാ​ക്കാ​തെ ഇ​ത്ത​രം ബി​സി​ന​സി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത്​ നി​യ​ന്ത്രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ ഇ​ല്ലാ​ത്ത വി​ദേ​ശി​ക​ളു​ടെ പേ​രി​ലും വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി. ചി​ല വി​ദേ​ശി​ക​ള്‍ 50ലേ​റെ വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​മ​പ്പെ​ടു​ത്തി​യ​താ​യി ഗ​താ​ഗ​ത വ​കു​പ്പ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​റ​ബ്​ വം​ശ​ജ​ര​ട​ക്കം കു​വൈ​ത്തി​ലു​ള്ള വി​ദേ​ശി​ക​ളെ ഒ​ന്നി​ല​ധി​കം​ കാ​റു​ക​ള്‍ ഉ​ട​മ​പ്പെ​ടു​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്​ ഗ​താ​ഗ​ത വ​കു​പ്പ്​ നി​ശ്ച​യി​ച്ച പ​ഠ​ന​സ​മി​തി​യാ​ണ്.

രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​രി​ഹ​രി​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ പ​ഠ​ന​സ​മി​തി​യെ നി​ശ്ച​യി​ച്ച​ത്. രാ​ജ്യ​ത്തെ റോ​ഡു​ക​ള്‍​ക്ക്​ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന​തി​നേ​ക്കാ​ള്‍ അ​ധി​കം വാ​ഹ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍​ത​ന്നെ നി​ര​ത്തി​ലു​ണ്ട്. 20 ല​ക്ഷ​ത്തി​ലേ​റെ​ വാ​ഹ​ന​ങ്ങ​ള്‍ രാ​ജ്യ​ത്ത്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ട്.

Related News