Loading ...

Home Gulf

യു.എ.ഇയില്‍ പുതിയ നിയമം; മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കാം

ദുബൈ: മന്ത്രിമാ​ര്‍ക്കെതിരെയും മുതിര്‍ന്ന ഉദ്യോഗസ്​ഥര്‍ക്കെതിരെയും പരാതി നല്‍കാനും അന്വേഷണം നടത്താനും അവസരം നല്‍കുന്ന പുതിയ നിയമം യു.എ.ഇ അവതരിപ്പിച്ചു. യു.എ.ഇ ​പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍ നിയമത്തിന്​ അംഗീകാരം നല്‍കി. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ ഇക്കാര്യം അറിയിച്ചത്​. യു.എ.ഇ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനാണ്​ നിയമം നടപ്പാക്കുന്നതെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററില്‍ കുറിച്ചു.

കുറ്റക്കാരെന്ന്​ കണ്ടെത്തുന്ന മുതിര്‍ന്ന ഉദ്യോഗസ്​ഥര്‍ക്ക്​ യാത്രാനുമതി നിഷേധിക്കാനും സ്വത്ത്​​ മരവിപ്പിക്കാനുമുള്ള അവകാശം അറ്റോണി ജനറലിനുണ്ടാകും. ഭരണപരവും സാമ്പത്തികവുമായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്​ഥരെ പുറത്താക്കാം. വീഴ്ച കണ്ടെത്തിയാല്‍ മന്ത്രിയെ ശാസിക്കാനും ചുമതലയില്‍നിന്ന് പുറത്താക്കാനും ആനുകൂല്യം തടയാനും നിയമം വ്യവസ്ഥചെയ്യുന്നു.

എല്ലാവരില്‍നിന്നും പരാതി സ്വീകരിക്കാന്‍ അവകാശം പ്രോസിക്യൂട്ടര്‍ക്കുണ്ടാകും. എന്നാല്‍, തുടര്‍നടപടികള്‍ക്ക്​ സുപ്രീം കൗണ്‍സി​ലി​െന്‍റ അനുമതി തേടണം. അനുമതിയില്ലാതെ മന്ത്രിമാരെയോ ഉദ്യോഗസ്​ഥരെയോ ചോദ്യം ചെയ്യാനോ അന്വേഷണം നടത്താനോയുള്ള അധികാരം പ്രോസിക്യൂട്ടര്‍ക്കില്ല. ഉദ്യോഗസ്​ഥര്‍ക്കെതിരായ പരാതി ലഭിച്ചാല്‍ പ്രോസിക്യൂട്ടര്‍ മന്ത്രിസഭയെ അറിയിക്കണം. അതേസമയം, മന്ത്രിക്കെതിരായ പരാതിയാണെങ്കില്‍ വിവരം രഹസ്യസ്വഭാവത്തില്‍ കാബിനറ്റി​െന്‍റ ചുമതലയുള്ള മന്ത്രിയെ അറിയിക്കണം. നിലവില്‍ മുഹമ്മദ്​ അല്‍ ഗര്‍ഗാവിക്കാണ്​ കാബിനറ്റിന്റെ  ചുമതല. അന്വേഷണവുമായി മുന്നോട്ടുപോകണോ എന്ന്​ തെളിവുകളുടെ അടിസ്​ഥാനത്തില്‍ കാബിനറ്റ്​ മന്ത്രി തീരുമാനിക്കും. അന്വേഷണം തുടരാനാണ്​ തീരുമാനമെങ്കില്‍ വിവരം പ്രധാനമന്ത്രിയെ അറിയിക്കണം. അനുമതി ലഭിച്ചാല്‍ നിയമബിരുദം നേടിയ പബ്ലിക്​ പ്രോസിക്യൂട്ടറായിരിക്കും അന്വേഷണം നടത്തുക. കുറ്റക്കാരനെന്ന്​ കണ്ടെത്തിയാല്‍ അറ്റോണി ജനറല്‍ റിപ്പോര്‍ട്ട്​ കാബിനറ്റ്​കാര്യ മന്ത്രിക്ക്​ കൈമാറും. à´ˆ റിപ്പോര്‍ട്ട്​ പ്രധാനമന്ത്രിക്ക്​ സമര്‍പ്പിച്ചശേഷം അദ്ദേഹത്തിന്റെ  അനുമതിയോടെയാകും തുടര്‍നടപടികളുമായി മുന്നോട്ടുപോകുക. പരാതിയുമായി മുന്നോട്ടുപോകേണ്ടെന്നാണ്​ അറ്റോണി ജനറലിന്റെ  തീരുമാനമെങ്കിലും വിവരം കാബിനറ്റ്​ കാര്യമന്ത്രിയെയും പ്രധാനമന്ത്രിയെയും അറിയിക്കണം.

Related News