Loading ...

Home Gulf

ആഗോള കായിക മാമാങ്കങ്ങള്‍ക്ക്​ വേദിയായി ദുബായ്

ദുബായ് : കായിക മാമാങ്കങ്ങള്‍ക്ക്​ വേദിയായും മുന്‍നിര താരങ്ങളെ ആകര്‍ഷിച്ചും ദുബായ് സ്​പോര്‍ട്​സ്​ ലോക ശ്രദ്ധയാകര്‍ഷിക്കുന്നു .കോവിഡിനിടയിലും കായികപ്രേമികള്‍ക്കും താരങ്ങള്‍ക്കും ആശ്വാസവും പ്രതീക്ഷയുമായി നിലകൊണ്ടാണ്​ ഈ നേട്ടത്തിലെത്തിയത് . എമിറേറ്റിന്റെ സമ്ബദ്​വ്യവസ്​ഥക്കും ഉത്തേജനമാകാന്‍ കായിക മേഖലയുടെ വികസനത്തിലൂടെ സാധ്യമായതായി സ്​പോര്‍ട്​സ്​ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ്​ മന്‍സൂര്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം വെളിപ്പെടുത്തി. കഴിഞ്ഞ ഒരുവര്‍ഷക്കാലം രാജ്യത്തിന്റെ സാമ്ബത്തിക മേഖലക്ക്​ നാല്​ ബില്യണ്‍ ദിര്‍ഹമാണ്​ സ്​പോര്‍ട്​സ്​ മേഖല സംഭാവന ചെയ്​തത്​. ജീവിക്കാനും ജോലി ചെയ്യാനും മികച്ച സൗകര്യങ്ങളുള്ള നഗരമാക്കി യു.എ.ഇയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിനനുസരിച്ച്‌​ സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ്​ വളര്‍ച്ചക്ക്​ കാരണമായതെന്ന്​ ശൈഖ്​ മന്‍സൂര്‍ വ്യക്​തമാക്കി. ദുബായ് കായിക ​മേഖലയിലെ മികച്ച അടിസ്​ഥാന സൗകര്യങ്ങളാണ്​ ലോക സ്​പോര്‍ട്​സ്​ വേദികളെ എമിറേറ്റിലേക്ക്​ ആകര്‍ഷിക്കാനുള്ള പ്രധാനകാരണം. ​ഫിഫയും ഐ.സി.സിയും അടക്കമുള്ള ​അന്തരാഷ്​ട്ര കൂട്ടായ്​മകള്‍ മല്‍സരങ്ങള്‍ക്ക്​ ദുബൈയെ പരിഗണിക്കുന്നത്​ ഇതിനാലാണ്​. സ്​പോര്‍ട്​സിന്​ തടസങ്ങളില്ലാത്ത നിയമം, സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും ലഭിക്കുന്ന ലോകോത്തര സജ്ജീകരണങ്ങള്‍, കോവിഡിനെതിരായ ഫലപ്രദമായ പ്രതിരോധം എന്നിവയും ലോക സ്​പോര്‍ട്​സ്​ ഹബാകുന്നതിന്​ ദുബൈക്ക്​ സഹായമായതായി വിദഗ്​ധര്‍ വിലയിരുത്തുന്നു. ഇത്തവണ ടോ​ക്യോ ഒളിമ്ബിക്​സില്‍ മാറ്റുരച്ച നിരവധി പ്രമുഖര്‍ ​ പരിശീലനത്തിന്​ തെരഞ്ഞെടുത്തത്​ ദുബായ് ആണ് .

Related News