Loading ...

Home Gulf

യുഎഇയിലെ തൊഴിലാളികളുടെ ഉച്ചവിശ്രമം നാളെ അവസാനിക്കും

അബുദാബി: യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം നാളെ അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ പ്രാബല്യത്തിലുള്ള ഉച്ചവിശ്രമ നിയമമാണ് അവസാനിക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം അനുവദിക്കുന്നത്. വേനല്‍ കടുത്തതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാനാണ് ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും സ്ഥാപനം ഈ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ഈടാക്കും. ഇങ്ങനെ പരമാവധി 50,000 ദിര്‍ഹം വരെ ഒരു സ്ഥാപനത്തില്‍ നിന്ന് ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 17 -ാം വര്‍ഷമാണ് ഉച്ച വിശ്രമ നിയമം യുഎഇ വിജയകരമായി നടപ്പിലാക്കിയത്.

Related News