Loading ...

Home Gulf

കോവിഡ് പരിശോധന ഫലമില്ലാതെ ഇനി അബുദാബിയില്‍ പ്രവേശിക്കാം

 à´…ബുദാബി: ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അബുദാബിയിലേക്ക് പ്രവേശിക്കാം. രാജ്യത്തെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

സെപ്തംബര്‍ 19 ഞായറാഴ്ച മുതല്‍ കോവിഡ് പരിശോധനാ ഫലം ഹാജരാക്കാതെ മറ്റ് എമിറേറ്റുകളില്‍ നിന്നുള്ളവര്‍ക്ക് അബുദാബിയില്‍ പ്രവേശിക്കാം. എമിറേറ്റിലെ കൊവിഡ് വ്യാപന നിരക്ക് 0.2 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് അധികൃതര്‍ പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം യുഎഇയ്ക്ക് പുറത്തുനിന്ന് അബുദാബി വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് എല്ലാ കോവിഡ് മുന്‍കരുതലുകളും പാലിക്കാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

Related News