Loading ...

Home Gulf

കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ച്‌ കുവൈറ്റ്‌

കുവൈത്ത്‌സിറ്റി: കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ച്‌ കുവൈറ്റ്‌. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസസ് വിഭാഗമാണ് പരിശോധന നിരക്കുകളില്‍ കുറവ് വരുത്തിക്കൊണ്ട് പുതിയ ഉത്തരവിറക്കിയത്. സ്വകാര്യ ക്ലിനിക്കുകളില്‍ പരിശോധനാ നിരക്ക് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കോവിഡ്19 പരിശോധനയ്ക്കുള്ള ഫീസില്‍ കുറവ് വരുത്തിയത്. ഈ മാസം 26 ഞായറാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാവുക. പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളുടെ നിരക്കാണ് കുറച്ചത്. കോവിഡ്19 രോഗ നിര്‍ണയത്തിനായുള്ള പി.സി.ആര്‍ പരിശോധനക്ക് നേരത്തെ 20 ദിനാര്‍ ആയിരുന്നത് 14 ആയാണ് കുറച്ചത്. പുതിയ ഉത്തരവ് അനുസരിച്ചു ആന്റിജന്‍ പരിശോധനക്കുള്ള ഫീസ് മൂന്നു ദിനാറായും കുറച്ചിട്ടുണ്ട്.

Related News