Loading ...

Home Gulf

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. ഏതാനും ആഴ്ച്ചകളായി യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ദുബായ് എക്‌സ്‌പോ ആരംഭിക്കാനിരിക്കുന്നതും ഒക്ടോബര്‍ മൂന്ന് മുതല്‍ സ്‌കൂളിലെ നേരിട്ടുള്ള ഹാജര്‍ 100 ശതമാനമാക്കുന്നതും യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. അഞ്ചു മാസത്തെ യാത്രാ നിരോധനം അവസാനിച്ചതിന് പിന്നാലെയാണ് യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നതെന്നാണ് അല്‍ ബാദി ട്രാവല്‍ ഏജന്‍സി വക്താവ് വ്യക്തമാക്കുന്നത്. എക്സ്പോ തുടങ്ങി ഏതാനും ആഴ്ചകള്‍ വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നു നില്‍ക്കാന്‍ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 2000 മുതല്‍ 3000 വരെ ദിര്‍ഹം വരെയാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്ബ് ഇത് 1500 ല്‍ താഴെയായിരുന്നു. മുംബൈയില്‍ നിന്നാണ് താരതമ്യേന നിരക്ക് കുറവെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. നിലവില്‍ 1700 ദിര്‍ഹമാണ് മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക്. ജൂലൈയില്‍ 1000 ദിര്‍ഹമിന് താഴെ മാത്രമായിരുന്നു കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള നിരക്ക്. എന്നാല്‍ ഇപ്പോള്‍ അത് 1500 നും മുകളിലാണുള്ളതെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്.

Related News