Loading ...

Home Gulf

കു​വൈ​ത്തി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക്​ ​ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ നല്‍കുന്നത്​ കുറക്കും

കു​​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക്​ ​ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ ന​ല്‍​കു​ന്ന​ത്​ കു​റ​ക്കാ​ന്‍ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച്‌​ പ​ഠ​നം ന​ട​ത്താ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ ഫൈ​സ​ല്‍ അ​ല്‍ ന​വാ​ഫ്​ അ​സ്സ​ബാ​ഹ്​ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഹ്​​മ​ദി ഗ​വ​ര്‍​ണ​റേ​റ്റി​ലെ ജ​ന​റ​ല്‍ ട്രാ​ഫി​ക്​ ഡി​പ്പാ​ര്‍​ട്​​മെന്‍റി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ ഉ​ട​​മ​പ്പെ​ടു​ത്താ​ന്‍ അ​ര്‍​ഹ​ത​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ക​യാ​ണ്​ വ​ഴി. രാ​ജ്യ​ത്ത്​ വി​ദേ​ശി​ക​ള്‍​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​തി​ന് ഉ​പാ​ധി​യു​ണ്ട്.

ചു​രു​ങ്ങി​യ​ത്​ 600 ദി​നാ​ര്‍ ശ​മ്ബ​ളം, ബി​രു​ദം, കു​വൈ​ത്തി​ല്‍ ര​ണ്ടു​വ​ര്‍​ഷം താ​മ​സം എ​ന്നി​വ​യാ​ണ് ഉ​പാ​ധി. ജോ​ലി​മാ​റ്റ​മോ മ​റ്റോ ആ​യ കാ​ര​ണ​ത്താ​ല്‍ ഇൗ ​പ​രി​ധി​ക്ക്​ പു​റ​ത്താ​വു​ന്ന​വ​ര്‍ ലൈ​സ​ന്‍​സ്​ തി​രി​ച്ചേ​ല്‍​പി​ക്കേ​ണ്ട​തു​ണ്ട്. ചി​ല ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​ന് ഉ​പാ​ധി​കൂ​ടാ​തെ ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കും. ഇ​ത്ത​രം ത​സ്​​തി​ക​ക​ളി​ല്‍​നി​ന്ന്​ മാ​റി​യാ​ല്‍ ലൈ​സ​ന്‍​സ്​ തി​രി​ച്ചേ​ല്‍​പി​ക്ക​ണം. ഇ​ങ്ങ​നെ ചെ​യ്യാ​ത്ത​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന്​ പു​തി​യ മെ​ക്കാ​നി​സം രൂ​പ​പ്പെ​ടു​ത്തും. 'സെ​ക്യൂ​രി​റ്റി സൂ​പ്പ​ര്‍​വി​ഷ​ന്‍ ഡി​പ്പാ​ര്‍​ട്​​മെന്‍റ്​' എ​ന്ന പേ​രി​ല്‍​ ഗ​താ​ഗ​ത വ​കു​പ്പി​ന്​ കീ​ഴി​ല്‍ പ്ര​​ത്യേ​ക വ​കു​പ്പ്​ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശി​ക​ളു​ടെ ലൈ​സ​ന്‍​സ്​ പ​രി​ശോ​ധി​ച്ച്‌​ നി​യ​മ​സാ​ധു​ത ഉ​റ​പ്പാ​ക്ക​ലാ​ണ്​ വ​കു​പ്പി​െന്‍റ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്തം.

Related News