Loading ...

Home Gulf

അബുദാബിയിലെ ബസ് റൂട്ടുകളും സമയങ്ങളും ഗൂഗിള്‍ മാപ്പിലൂടെ ട്രാക്ക് ചെയ്യാം

അബുദാബി: അബുദാബിയിലെ ബസ് റൂട്ടുകളും സമയങ്ങളും ഇനി ഗൂഗിള്‍ മാപ്പിലൂടെ ട്രാക്ക് ചെയ്യാം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐടിസി) ആണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലെ പൊതു ബസ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ മാപ്സില്‍ ലഭ്യമായ തത്സമയ അപ്ഡേറ്റുകളിലൂടെ ബസ് സേവനങ്ങളും ട്രാക്കു ചെയ്യാന്‍ കഴിയുമെന്നാണ് ഐടിസി അറിയിച്ചിരിക്കുന്നത്. വ്യാപകമായി ഉപയോഗിക്കുന്ന നാവിഗേഷന്‍, മാപ്പിംഗ് പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ ബസ്സുകളുടെ അപ്‌ഡേറ്റുകള്‍ ലഭ്യമാണെന്നും അതിനാല്‍ യാത്രക്കാര്‍ക്ക് ബസ് ഗതാഗതം എളുപ്പത്തില്‍ ട്രാക്കു ചെയ്യാനാകുമെന്നും അധികൃതര്‍ വിശദമാക്കി. എമിറേറ്റിലുടനീളമുള്ള ബസ് സര്‍വീസ് റൂട്ടുകളും ഷെഡ്യൂളുകളും ബസ് സ്റ്റോപ്പ് ലൊക്കേഷനുകളുമെല്ലാം നേരത്തെ തന്നെ ഐടിസിയുടെ ഡാര്‍ബി ആപ്പില്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ ഇപ്പോഴാണ് ഈ സൗകര്യം ലഭ്യമായത്.

Related News