Loading ...

Home Gulf

ജിസാന്‍ വിമാനത്താവളത്തിനു നേരെ ഹൂതി ഡ്രോണ്‍ ആ​ക്രമണം, പത്ത്​ പേര്‍ക്ക്​ പരിക്ക്​

ജിദ്ദ: ജിസാനിലെ കിങ്​ അബ്​ദുല്ല വിമാനത്താവളത്തിനു നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആ​ക്രമണത്തില്‍ പത്ത്​ പേര്‍ക്ക്​ പരിക്കേറ്റു. ​വെള്ളിയാഴ്​ച ​രാത്രിയാണ്​​ ജിസാന്‍ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായതെന്ന്​ സംഖ്യസേന വക്താവ്​ കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. സിവിലിയന്മാരും യാത്രക്കാരും ഉള്‍പ്പെടെ പത്ത്​ പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. പരിക്കേറ്റവരില്‍ യാത്രക്കാരും ​വിമാനത്താവള ജീവനക്കാരുമായ ആറ് സൗദി പൗരന്‍മാരുണ്ട്​​. കൂടാതെ വിമാനത്താവള ജോലിക്കാരായ മൂന്ന്​ ബംഗ്ലാദേശികള്‍ക്കും ഒരു സുഡാനി പൗരനും പരിക്കേറ്റിട്ടുണ്ട്​. ആക്രമണത്തില്‍ വിമാനത്താവളത്തി​െന്‍റ മുന്‍ഭാഗത്തെ ഗ്ലാസുകളും തകരുകയും ചില വസ്​തുക്കള്‍ക്ക്​ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്​തു​. അന്താരാഷ്​ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ച്‌​ സിവിലിയന്മാരെയും അവരുടെ വസ്​തുക്കളെയും ലക്ഷ്യമിട്ട്​ ഹൂതികളുടെ ആക്രമണം തുടരുകയാണെന്നും വിമാനത്താവങ്ങള്‍ക്ക്​ നേരെയുള്ള ആക്രമണശ്രമം യുദ്ധക്കുറ്റമാണെന്നും​ സംഖ്യസേന വക്താവ്​ പറഞ്ഞു.

Related News