Loading ...

Home Gulf

സൗദിയില്‍ പൊതുഗതാഗതം രണ്ട് ഡോസ് കൊറോണ വാക്‌സിന്‍ നേടിയവര്‍ക്ക് മാത്രം

റിയാദ് : സൗദി അറേബ്യ അംഗീകരിച്ച കൊറോണ വാക്സിനുകളുടെ രണ്ട് ഡോസുകള്‍ നേടി ഇമ്മ്യൂണ്‍ ആയവര്‍ക്കു മാത്രമേ പൊതു ഗതാഗതം അനുവദിക്കൂ എന്ന് സൗദി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി (TGA) വക്താവ് സാലിഹ് അല്‍ സുവൈദ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പൊതു ബസുകള്‍, സ്കൂള്‍ ബസുകള്‍, ടാക്സികള്‍, ആപ്ലിക്കേഷന്‍ ഗതാഗത സേവനങ്ങള്‍, ട്രെയിനുകള്‍, ഫെറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതുമുതല്‍ ഇന്നുവരെ സൗദി അറേബ്യ 43 ദശലക്ഷത്തിലധികം ഡോസുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59 പുതിയ അണുബാധകള്‍ മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

Related News