Loading ...

Home Gulf

ദുബായ് എക്‌സ്‌പോ 2020: ആദ്യ പത്ത് ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയത് 411,768 പേര്‍

ദുബായ്: ആദ്യ പത്ത് ദിവസത്തിനിടെ ദുബായ് എക്‌സ്‌പോ വേദി സന്ദര്‍ശിച്ചത് 4,11,768 പേര്‍. എക്‌സ്‌പോ വേദിയുടെ പ്രവര്‍ത്തകര്‍, പ്രദര്‍ശകര്‍, പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. സന്ദര്‍ശകരില്‍ മൂന്നില്‍ ഒരാള്‍ വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളാണ്. 175 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് എക്‌സ്‌പോയില്‍ എത്തിയത്. മേളയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ എക്‌സ്‌പോ വെര്‍ച്വലില്‍ മൂന്നു ദശലക്ഷം ആളുകള്‍ ഉദ്ഘാടന ചടങ്ങ് തത്സമയം കണ്ടു. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സന്ദര്‍ശകരുടെ സ്ഥിതി വിവരക്കണക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടത്. ഒക്ടോബര്‍ ഒന്നിനാണ് ദുബായ് എക്‌സ്‌പോ ആരംഭിച്ചത്.

Related News