Loading ...

Home Gulf

ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ അറുപതാം വാര്‍ഷികം ആഘോഷിക്കാരുങ്ങി ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസി നാഷണല്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചര്‍ ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സുമായി ചേര്‍ന്ന് ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നു. ഡിസംബര്‍ 2 ന് ഷെയ്ഖ് മുബാറക് കിയോസ്ക് മ്യൂസിയത്തില്‍ "ഇന്ത്യ ഡേ" സംഗീത പരിപാടിയോടെ ആഘോഷം ആരംഭിക്കുമെന്ന് എന്‍സികാല്‍ സെക്രട്ടറി ജനറല്‍ കമേല്‍ അബ്ദുല്‍ ജലീലും ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇരു രാജ്യങ്ങളുടേയും ചരിത്ര വഴികളെ അടയാളപ്പെടുത്തുന്ന നിരവധി പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കമേല്‍ അബ്ദുല്‍ ജലീല്‍ പറഞ്ഞു. സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഊര്‍ജ്ജസ്വലവും ചലനാത്മകവുമായ പങ്കാളിത്തത്തിന്‍റെ സുപ്രധാന നാഴികക്കല്ലാണ് ഈ ആഘോഷ പരിപാടികളെന്നും വിവിധ പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു.

ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 9 വരെ 5 ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ സാംസ്കാരിക വാരം കുവൈറ്റ് നാഷണല്‍ ലൈബ്രറിയില്‍ നടത്തും. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചുള്ള സെമിനാര്‍, ഇന്ത്യന്‍ സാംസ്കാരിക പ്രകടനങ്ങള്‍, ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം, ഇന്ത്യയിലെ വെല്‍നസ് ടൂറിസത്തെക്കുറിച്ചുള്ള സെമിനാര്‍ എന്നിവയുള്‍പ്പെടെ പരിപാടികളും ഈ കാലയളവില്‍ സംഘടിപ്പിക്കുമെന്ന് അംബാസിഡര്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷം 2022 ജൂലൈ 3 ന് സമാപിക്കുക.

Related News