Loading ...

Home Gulf

കുവൈത്തില്‍ എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മിനാ അല്‍ അഹമ്മദി റിഫൈനറിയിലെ എആര്‍ഡിഎസ് യൂനിറ്റിലാണ് സ്‌ഫോടനമുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയാണിത്. സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ വരെ കേട്ടതായി പരിസരവാസികള്‍ അറിയിച്ചു.

കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്ബനിയുടെ അഗ്‌നിശമന വിഭാഗം തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പൊട്ടിത്തെറി അതിന്റെ വൈദ്യുത വിതരണത്തെയോ എണ്ണ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്ബനി (കെഎന്‍പിസി) അറിയിച്ചു.


Related News