Loading ...

Home Gulf

കാര്‍ബണ്‍ പുറന്തള്ളല്‍ 2060ല്‍ പൂജ്യത്തിലെത്തിക്കും;സൗദി

റി​യാ​ദ്: ​സൗ​ദി​യു​ടെ കാ​ര്‍​ബ​ണ്‍ വാ​ത​ക പു​റ​ന്ത​ള്ളല്‍ 2060​ല്‍ പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് ഭ​ര​ണ​നി​യ​ന്താ​വാ​യ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ രാ​ജ​കു​മാ​ര​ന്‍ പ്ര​ഖ്യാ​പി​ച്ചു. സൗ​ദി ഗ്രീ​ന്‍​ഹൗ​സ് ഇ​നി​ഷ്യേ​റ്റീ​വ് സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ന്താ​രാ​ഷ്‌​ട്ര എ​ണ്ണ​വി​പ​ണി​യു​ടെ സ്ഥി​ര​ത​യ്ക്കു കോ​ട്ടം വ​രു​ത്താ​തെ​യാ​യി​രി​ക്കും ഇ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കാ​ര്‍​ബ​ണ്‍ വാ​ത​ക​ങ്ങ​ള്‍​ക്കു പ്ര​ധാ​ന കാ​ര​ണ​മാ​യ ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്നി​ല്‍ അ​മേ​രി​ക്ക​യ്ക്കു പി​ന്നി​ല്‍ ര​ണ്ടാ​മ​താ​ണ് സൗ​ദി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ചെ​റു​ക്കാ​നു​ള്ള സു​പ്ര​ധാ​ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മാ​സാ​വ​സാ​നം സ്കോ​ട്‌ല​ന്‍​ഡി​ലെ ഗ്ലാ​സ്ഗോ​യി​ല്‍ അ​ന്ത​രാ​ഷ്‌​ട്ര ഉ​ച്ച​കോ​ടി(​സി​ഒ​പി26) ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​ണ് സൗ​ദി​യു​ടെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കാ​ര്‍​ബ​ണ്‍ വാ​ത​ക​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന​തി​ല്‍ മു​ന്നി​ല്‍​ നി​ല്‍​ക്കു​ന്ന​ത് യു​എ​സ്, ചൈ​ന, ഇ​ന്ത്യ എന്നീ രാ​ജ്യ​ങ്ങ​ളാ​ണ്. പു​റ​ന്ത​ള്ള​ല്‍ 2050ല്‍ ​പൂ​ജ്യ​ത്തി​ലെ​ത്തിക്കാ​നാ​ണ് യു​എ​സി​ലെ ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ചൈ​ന​യ്ക്കും ഇ​ന്ത്യ​ക്കും ഇ​തി​നോ​ട് അ​നു​കൂ​ല മ​നോ​ഭാ​വ​മി​ല്ല.
മ​റ്റൊ​രു പ്ര​ധാ​ന എ​ണ്ണയു ത്പാ​ദ​ന രാ​ജ്യ​മാ​യ റ​ഷ്യ​യു​ടെ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​ന്‍ ഗ്ലാ​സ്ഗോ ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related News