Loading ...

Home Gulf

അപകട ദൃശ്യങ്ങള്‍ ഇനി ചിത്രീകരിക്കരുത്; മുന്നറിയിപ്പുമായി അബുദാബി അധികൃതര്‍

അബുദാബി: അപകടങ്ങള്‍ ചിത്രീകരിക്കുന്നതും ഫോട്ടോ എടുക്കുന്നതും ഇതുമായി ബന്ധപ്പെട്ട ക്ലിപ്പുകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്ന് അബുദാബി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീപിടുത്തങ്ങളും വാഹനാപകടങ്ങളും സംഭവിക്കുന്ന സ്ഥലങ്ങളില്‍ കാഴ്ചക്കാരായി ഒത്തുകൂടുന്നതിനും തിക്കിതിരക്കുന്നതിനും വാഹനങ്ങള്‍ ക്രമരഹിതമായി പാര്‍ക്ക് ചെയ്യുന്നതിനും ആളുകളില്‍ നിന്നും 1000 ദിര്‍ഹം ഉടന്‍ പിഴ ഈടാക്കാവുന്നതാണെന്നും പ്രാദേശിക മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലസ്ഥാനത്തെ അല്‍ സഫറാനയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് ഉണ്ടായ ജനക്കൂട്ടത്തെ തുടര്‍ന്നാണ് ഈ ഓര്‍മ്മപ്പെടുത്തല്‍. അബുദാബി പൊലീസ് പങ്കിട്ട ഒരു ക്ലിപ്പില്‍ കാണികളെ പിരിച്ചുവിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ദൃശ്യങ്ങളില്‍ ഉണ്ടായിരിന്നു.

Related News