Loading ...

Home Gulf

സൗദിയില്‍ തൊഴിലുടമകളോടൊപ്പം അല്ലാതെ നിയമവിരുദ്ധമായി ജോലി ചെയ്താല്‍ കടുത്ത ശിക്ഷ

സൗദി : à´¸àµ—ദി അറേബ്യയില്‍ സ്വന്തമായി ജോലി ചെയ്യുന്നതിനോ മറ്റ് തൊഴിലുടമകളോടൊപ്പം ജോലി ചെയ്യാനോ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്‌ക്ക് പരമാവധി ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാല്‍ പിഴയും ലഭിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) വ്യക്തമാക്കി.
തൊഴിലുടമയ്‌ക്ക് പരമാവധി അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് നിരോധനവും നേരിടേണ്ടിവരും. തൊഴിലുടമ പ്രവാസിയാണെങ്കില്‍ നാടുകടത്തും. തൊഴില്‍ നിയമ ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച്‌ പിഴ വര്‍ധിപ്പിക്കും. തൊഴിലുടമയോടൊപ്പം അല്ലാതെ നിയമവിരുദ്ധമായി
ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പരമാവധി ആറ് മാസം തടവും 50000 റിയാല്‍ പിഴയും ലഭിക്കുമെന്ന് ജവാസാത്ത് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്വയം തൊഴില്‍ ചെയ്യുന്ന പ്രവാസിയെ ജയില്‍ ശിക്ഷയും പിഴയും അടച്ചാല്‍ നാടുകടത്തുമെന്നും ജവാസാത്ത്‌ അറിയിച്ചു.

Related News