Loading ...

Home Gulf

മനുഷ്യക്കടത്ത് തടയാനും ഇരകളാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും പദ്ധതികളുമായി ഖത്തര്‍


മനുഷ്യക്കടത്ത് തടയാനും ഇരകളാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും വിപുലമായ പദ്ധതികളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം.പുതിയ പദ്ധതികള്‍ സംബന്ധിച്ച്‌ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതി ചര്‍ച്ച ചെയ്തു. മനുഷ്യക്കടത്ത് തടയുന്നതിനായി രൂപവല്‍ക്കരിച്ച ദേശീയ കമ്മിറ്റിയുടെ നാലാമത് യോഗമാണ് ദോഹയില്‍ ചേര്‍ന്നത്.പുതുതായി ചുമതലയേറ്റ തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സഈദ് ബിന്‍ സമീഖ് അല്‍ മറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മനുഷ്യക്കടത്ത് കാര്യക്ഷമമായ രീതിയില്‍ നിയന്ത്രിക്കുന്നതിനായി ആവിഷ്‌കരിച്ച പുതിയ പദ്ധതികളും ആശയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വിഭാഗങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കാനും തീരുമാനമായി.


Related News