Loading ...

Home Gulf

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നവംബര്‍ 15 മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നവംബര്‍ 15 മുതല്‍ പുനരാരംഭിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന അഞ്ചു ലക്ഷം പേര്‍ക്ക് സൗജന്യ വിസയെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ അറിയിച്ചു.നാല് മാസം ഇന്ത്യയില്‍ തങ്ങാന്‍ കഴിയുന്ന സന്ദര്‍ശക വിസയാണ് അനുവദിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നിര്‍ത്തിവെച്ച സന്ദര്‍ശക വിസയാണ് ഇന്ത്യ പുനരാരംഭിക്കുന്നത്. ഇതനുസരിച്ച്‌ നവംബര്‍ 15 മുതല്‍ ഖത്തറിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസയില്‍ വരാമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ അറിയിച്ചു. വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യം അപേക്ഷിക്കുന്ന അഞ്ചു ലക്ഷം പേര്‍ക്ക് സൗജന്യമായി വിസ അനുവദിക്കും. ഖത്തറിനു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഇന്ത്യ ടൂറിസ്റ്റ് വിസ 15 മുതല്‍ അനുവദിച്ചു തുടങ്ങും. രാജ്യത്തെ വാക്‌സിനേഷന്‍ നൂറ് കോടി പിന്നിടുകയും, ടൂറിസം മേഖലയിലെ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയുമാണ് ഇന്ത്യ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 120 ദിവസ കാലാവധിയിലായിരിക്കും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത്. ഇന്ത്യയിലെത്തി 30 ദിവസം രാജ്യത്ത് തങ്ങാന്‍ കഴിയും.

Related News