Loading ...

Home Gulf

സൗദി അറേബ്യയില്‍ വിദ​ഗ്ദരായ വി​ദേശികള്‍ക്ക് പൗരത്വം നല്‍കുന്നു; അനുമതി നല്‍കി സൗദി രാജാവ്

ഉയർന്ന വൈദ​ഗ്ധ്യമുള്ള വിദേശികൾക്ക് പൗരത്വം നൽകാനൊരുങ്ങി സൗദി അറേബ്യ. ഇതിനായുള്ള നിയമത്തിന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് അനുമതി നൽകിയതായി ബ്ലൂംബർ​ഗ് റിപ്പോർട്ട് ചെയ്യുന്നു. ശരിഅത്ത്, ലീ​ഗൽ, മെഡിക്കൽ, സയൻസ്, സാംസ്കാരികം, കായികം, സാങ്കേതികം തുടങ്ങിയ മേഖലകളിലെ മികവുറ്റ വ്യക്തികൾക്കാണ് പൗരത്വം ലഭിക്കുക. രാജ്യത്ത് ആദ്യമായാണ് വിദേശികൾക്ക് പൗരത്വം നൽകാനൊരുങ്ങുന്നത്. ചുരുക്കം ചിലർക്ക് മാത്രമേ പൗരത്വം നൽകുകയുള്ളൂവെന്നും പൊതുജന താൽപര്യാർത്ഥമായിരിക്കും പൗരത്വം നൽകുന്നവരെ തീരുമാനിക്കുകരയെന്നുമാണ് ലഭിക്കുന്ന വിവരം. പൗരത്വത്തിന് അപേക്ഷ നൽകാനാവില്ല. വിവിധ മേഖലകളിലെ പ്ര​ഗൽഭ പ്രൊഫഷണലുകളെ രാജ്യത്തിന്റെ വളർച്ചയുടെ ഭാ​ഗമാക്കാൻ പുതിയ നീക്കം സഹായിക്കുമെന്ന് സൗദി ഭരണ നേതൃത്വം കരുതുന്നു. 2019 ലാണ് വിദേശികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം സൗദി അറേബ്യ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വന്‍ കുതിപ്പ് ലക്ഷ്യം വെച്ച്‌ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സൗദി വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാ​ഗമായാണ് വിദേശികള്‍ക്കുള്ള പൗരത്വവും. ഈ വര്‍ഷം ജനുവരിയില്‍ യുഎഇയും സമാനമായി വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നത് പരി​ഗണിച്ചിരുന്നു. രാജ്യത്തെ പൗരത്വം ലഭിക്കേണ്ട വി​ദ​ഗ്ദരെ യുഎഇ രാജകുടുംബാം​ഗങ്ങളോ അധികൃതരോ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. ഇതിന് അന്തിമാനുമതി യുഎഇ കാബിനറ്റ് നല്‍കും. പൗരത്വത്തിന് ആര്‍ക്കും അപേക്ഷ നല്‍കാനാവില്ല.


Related News