Loading ...

Home Gulf

ദു​ബൈ എ​യ​ര്‍​ഷോ; 16 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം യു.​എ.​ഇ​യി​ല്‍ ഇ​ന്ത്യ​യു​ടെ വ്യോ​മാ​ഭ്യാ​സം

ദു​ബൈ: 16 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം ദു​ബൈ​യി​ല്‍ അ​ര​ങ്ങേ​റു​ന്നു.

14 മു​ത​ല്‍ 18 വ​രെ ന​ട​ക്കു​ന്ന ദു​ബൈ എ​യ​ര്‍​ഷോ​യി​ലാ​ണ്​ ഇ​ന്ത്യ​ന്‍ സം​ഘം എ​ത്തു​ന്ന​ത്. 2005ലെ ​അ​ല്‍​ഐ​ന്‍ ഗ്രാ​ന്‍​ഡ്​ പ്രീ​യി​ലാ​ണ്​ ഇ​ന്ത്യ​ന്‍ സം​ഘം യു.​എ.​ഇ​യി​ല്‍ അ​വ​സാ​ന​മാ​യി വ്യോ​മാ​ഭ്യാ​സം ന​ട​ത്തു​ന്ന​ത്.

സാ​രം​ഗ്, സൂ​ര്യ കി​ര​ണ്‍, തേ​ജ​സ്​ എ​ന്നി​വ​യു​െ​ട അ​ഭ്യാ​സ​ങ്ങ​ള്‍​ക്കാ​ണ്​ എ​യ​ര്‍​ഷോ സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ലോ​കോ​ത്ത​ര സം​ഘ​ങ്ങ​ളാ​യ സൗ​ദി ഹോ​ക്​​സ്, റ​ഷ്യ​ന്‍ നൈ​റ്റ്​​സ്, യു.​എ.​ഇ​യു​ടെ അ​ല്‍ ഫു​ര്‍​സാ​ന്‍ തു​ട​ങ്ങി​യ​വ​ക്കൊ​പ്പ​മാ​യി​രി​ക്കും ഇ​ന്ത്യ​ന്‍ സേ​ന​യും അ​ണി​നി​ര​ക്കു​ക. യു.​എ.​ഇ​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ ഇ​ന്ത്യ എ​ത്തി​യ​ത്. സൂ​ര്യ​കി​ര​ണ്‍, തേ​ജ​സ്​ എ​ന്നി​വ ആ​ദ്യ​മാ​യാ​ണ്​ യു.​എ.​ഇ​യി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്​ എ​ത്തു​ന്ന​ത്.

Related News