Loading ...

Home Gulf

ലോകത്തിലെ ആദ്യ 'ലാഭേഛയില്ലാത്ത നഗരം' റിയാദില്‍ സ്ഥാപിക്കുമെന്ന്​ സൗദി കിരീടാവകാശി

ജിദ്ദ: ലാഭം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരം (നോണ്‍ ​പ്രോഫിറ്റ്​ സിറ്റി) സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ.

തലസ്ഥാന നഗരമായ​ റിയാദിന്റെ  വടക്കുഭാഗത്തെ അര്‍ഗ ഡിസ്​ട്രിക്​റ്റില്‍​ വാണിജ്യ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ശുദ്ധ പ്രകൃതി സൗഹൃദ നഗരം നിര്‍മിക്കുമെന്ന്​ കിരീടാവകാശിയും മിസ്​ക്​ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപകനും ബോര്‍ഡ്​ ചെയര്‍മാനുമായ അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ നഗരം മിസ്​ക്​ ഫൗണ്ടേഷ​െന്‍റ ലക്ഷ്യ പൂര്‍ത്തീകരണങ്ങളിലൊന്നാണ്​. യുവതിയുവാക്കള്‍ക്ക്​ തൊഴിലവസരങ്ങളും തൊഴില്‍ പരിശീലന പരിപാടികളും നഗരം പ്രദാനം ചെയ്യും. നഗരത്തി​െന്‍റ ഗുണഭോക്താക്കള്‍ക്ക്​ ആകര്‍ഷകമായ അന്തരീക്ഷം സൃഷ്​ടിക്കും.​ നിരവധി സേവനങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്​.

അക്കാദമികള്‍, കോളജുകള്‍, സ്​കൂളുകള്‍ തുടങ്ങി വൈജ്ഞാനിക, വിദ്യാഭ്യാസ രംഗത്തെ ഉന്നതവും ഗുണമേന്മയുമുള്ള ലോകോത്തര സ്ഥാപനങ്ങള്‍ നഗരത്തില്‍ സ്ഥാപിക്കപ്പെടും. ​കോണ്‍ഫ്രന്‍സ്​ ഹാള്‍, സയന്‍സ്​ മ്യൂസിയം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഇന്‍റര്‍നെറ്റ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സംവിധാനങ്ങളുള്ള, ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ നടക്കുന്ന 'നവീകരണ കേന്ദ്ര'വും നഗരത്തിലുണ്ടാകും. ആര്‍ട്ട് ഇന്‍സ്​റ്റിറ്റ്യൂട്ടും ഗാലറി, പെര്‍ഫോമിങ്​ ആര്‍ട്‌സ് തിയേറ്ററുകള്‍, കളിസ്ഥലം, പാചക കളരി, പാര്‍പ്പിട സമുച്ചയം എന്നിവയും നഗരത്തിലുണ്ടായിരിക്കും. ലോകമെമ്ബാടുമുള്ള സംരംഭകര്‍ക്ക്​ ഈ​ നഗരത്തില്‍ പണം മുടക്കാന്‍ അവസരമുണ്ടാകും.

Related News