Loading ...

Home Gulf

ഡ്രൈവറില്ലാ ടാക്‌സികളില്‍ സൗജന്യ യാത്ര സജ്ജമാക്കി അബുദാബി

അബുദാബി∙ ഡ്രൈവറില്ലാ ടാക്‌സികളില്‍ സൗജന്യ യാത്ര സജ്ജമാക്കി അബുദാബി. അബുദാബി സ്മാര്‍ട് സിറ്റി ഉച്ചകോടിയിലാണ് റോബോ ടാക്സി (ടക്സായ്) എന്ന പേരില്‍ ഡ്രൈവറില്ലാത്ത ടാക്സി പുറത്തിറക്കിയത്.

ഡേറ്റ അനലിറ്റിക്‌സ് സ്ഥാപനമായ ബയാനത്തിന്റെയും സംയോജിത ഗതാഗത കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് റോബോ ടാക്സി പുറത്തിറക്കിയത്.

വിദേശികള്‍ക്കടക്കം ടിഎക്സ്‌എഐ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റോബോ ടാക്സി ബുക്ക് ചെയ്യാമെന്ന് ബയാനത് സിഇഒ ഹസന്‍ അല്‍ ഹൊസാനി വ്യക്തമാക്കി.ആപ്പ് വാരാന്ത്യത്തില്‍ ലഭ്യമാകും. തുടക്കത്തില്‍ 3 ഇലക്‌ട്രിക്, 2 ഹൈബ്രിഡ് വാഹനങ്ങളാണ് സൗജന്യ സേവനത്തിന് ഇറക്കിയത്.യാസ് ഐലന്‍ഡിലെ യാസ് ബീച്ച്‌, ഇത്തിഹാദ് അരീന തുടങ്ങി ദ്വീപിനകത്തെ 9 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാമെന്നതാണ് സൗകര്യം ..

സുരക്ഷ ഉറപ്പാക്കാന്‍ എമിറേറ്റ്‌സ് ഡ്രൈവിങ് കമ്ബനി 10 പ്രഫഷണലുകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇലക്‌ട്രിക് റോബോ ടാക്സിയുടെ വിജയത്തെ തുടര്‍ന്ന് ഭാവിയില്‍ പ്രധാന നിരത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ റോഡിലെ തിരക്കും കാര്‍ബണ്‍ പുറന്തള്ളലും കുറയ്ക്കുകയാണ് ലക്ഷ്യം.


Related News