Loading ...

Home Gulf

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള ഫെ​ബ്രു​വ​രി​ 23 മുതല്‍

മ​സ്​​ക​ത്ത്​: വാ​യ​ന​യു​ടെ ന​വ​വ​സ​ന്ത​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള അ​ടു​ത്ത വ​ര്‍​ഷം ഫെ​ബ്രു​വ​രി 23 മു​ത​ല്‍ ന​ട​ക്കും.​ മാ​ര്‍​ച്ച്‌​ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന മേ​ള കോ​വി​ഡ്​ അ​വ​ലോ​ക​ന സു​പ്രീം ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും ന​ട​ത്തു​ക​യെ​ന്ന്​ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ മ​ന്ത്രി​യും മ​സ്‌​ക​ത്ത് ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ബു​ക്ക് ഫെ​യ​ര്‍ മെ​യി​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ഡോ.​അ​ബ്​​ദു​ല്ല ബി​ന്‍ നാ​സ​ര്‍ അ​ല്‍ ഹ​റ​സ്സി അ​റി​യി​ച്ചു.

ലോ​ക​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രും പ്ര​സാ​ധ​ക​രും മേ​ള​യി​ല്‍ പങ്കെടുക്കും. 1992ല്‍ ​ആ​രം​ഭി​ച്ച മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യു​ടെ 26ാമ​ത്​ പ​തി​പ്പാ​ണ്​ ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത്.

അ​റ​ബി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ള്‍ ഇ​ത്ത​വ​ണ​യും മേ​ള​യി​ലു​ണ്ടാ​കും. ച​രി​ത്രം, സാ​ഹി​ത്യം, ക​ഥ സ​മാ​ഹാ​ര​ങ്ങ​ള്‍, ക​വി​ത സ​മാ​ഹാ​രം, സം​സ്‌​കാ​രം, മ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള പു​സ്ത​ക​ങ്ങ​ള്‍കൊ​ണ്ട് സ​മ്ബ​ന്ന​മാ​കും പു​സ്ത​ക​മേ​ള. എ​ഴു​ത്തു​കാ​രും സാ​ഹി​ത്യ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കു​ന്ന ച​ര്‍ച്ച​ക​ളും സെ​മി​നാ​റു​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും. ഒ​മാ​നി എ​ഴു​ത്തു​കാ​രു​ടെ സം​ഗ​മ​ങ്ങ​ളും ന​ട​ക്കും. പു​തി​യ പു​സ്ത​ക​ങ്ങ​ളും മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ പു​റ​ത്തി​റ​ങ്ങി​യേ​ക്കും.


Related News